ETV Bharat / bharat

Reliance Industries Gas Price: ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആശ്വാസം: ഗ്യാസിന്‍റെ വിലയിൽ 18 ശതമാനം കുറവ് വരുത്തി റിലയൻസ് ഇൻഡസ്ട്രീസ്

Reduction in Gas Price Reliance Industries: റിലയൻസ് ഗ്യാസിന്‍റെ വില 12.12 ഡോളറിൽ നിന്ന് ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 9.96 ഡോളറായി കുറച്ചു.

Reliance Industries Gas Price  reduction in Gas Price Reliance Industries  Reliance Industries deepsea Gas Price  Gas Price reduction  Petroleum Planning and Analysis Cell  റിലയൻസ് ഇൻഡസ്ട്രീസ് ഗ്യാസ്  ഗ്യാസ് വില കുറച്ച് റിലയൻസ്  വാതക വില കുറവ്  പാചക വാതക വില റിലയൻസ്  സിഎൻജി പിഎൻജി വില
Reliance Industries Gas Price
author img

By ETV Bharat Kerala Team

Published : Oct 1, 2023, 2:54 PM IST

ന്യൂഡൽഹി : അന്താരാഷ്ട്ര വിപണിയിൽ വാതക വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുന്നതിനിടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) നൽകിയിരിക്കുന്നത്. ഗ്യാസിന്‍റെ വിലയിൽ 18 ശതമാനം കുറവ് വരുത്തി റിലയൻസ് ഇൻഡസ്ട്രീസ് (Gas Price reduction). പെട്രോളിയം മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (Ministry's Petroleum Planning and Analysis Cell - PPAC) പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഒക്‌ടോബർ ഒന്നു മുതൽ ആറ് മാസത്തേക്ക് ആഴക്കടൽ (deepsea), ഉയർന്ന മർദ്ദം (high-pressure), ഉയർന്ന താപനില (high-temperature) ഫീൽഡുകളിൽ നിന്നുള്ള വാതകത്തിന്‍റെ ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 12.12 ഡോളറിൽ നിന്ന് 9.96 ഡോളറായി കുറച്ചതായി അറിയിച്ചു (Reliance Industries Gas Price).

അതേസമയം, ഓട്ടോമൊബൈൽ ഇന്ധനമായ സിഎൻജി (CNG), പൈപ്പ് പാചക വാതക പിഎൻജി (PNG) എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്യാസിന്‍റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ ഗ്യാസിന്‍റെ വില റിലയൻസിന് നൽകുന്ന മാർക്കറ്റ് നിരക്കിനേക്കാൾ 30 ശതമാനം കുറവാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാലാണ് ഓട്ടോമൊബൈൽ ഇന്ധനമായ സിഎൻജി, പൈപ്പ് പാചക വാതക പിഎൻജി എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്യാസിന്‍റെ വിലയിൽ മാറ്റം വരുത്തുന്നത്.

വാണിജ്യ പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ച് കേന്ദ്രം: അതേസമയം, വാണിജ്യ പാചക വാതക നിരക്കിൽ(എൽപിജി) വർധനവ്. 19 കിലോ സിലിണ്ടറിന് 209 രൂപയാണ് കേന്ദ്രം വർധിപ്പിച്ചത് (Commercial LPG Price Hike). ജൂലൈ മുതൽ നാലാമത്തെ വർധനവാണ് ഇത്. വിമാന ഇന്ധനത്തിന്‍റെ (Aviation turbine fuel - ATF) വില 5 ശതമാനവും വർധിപ്പിച്ചു(ATF And Commercial LPG Price Hike).

ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില കിലോലിറ്ററിന് 5.1 ശതമാനം ഉയര്‍ത്തി (ATF Price Hike). അതായത് 5,779.84 രൂപ വർധിപ്പിച്ച് കിലോലിറ്റർ ഇന്ധനത്തിന് 118,199.17 രൂപയായി ഉയർത്തി. അതേസമയം, ഗാർഹിക പാചക വാതകത്തിന്‍റെ (Domestic lpg cylinder price) വില മാറ്റമില്ലാതെ തുടരുന്നു. 14.2 കിലോ സിലിണ്ടറിന് 903 രൂപ എന്ന നിരക്കിൽ തന്നെ തുടരുകയാണ്.

ഇന്ധനത്തിന്‍റെ വില ഒരു വിമാനക്കമ്പനിയുടെ പ്രവർത്തന ചെലവിന്‍റെ 40 ശതമാനമാണ്. ഇതിനകം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എയർലൈനുകളെ പ്രതിസന്ധിയിലാഴ്‌ത്തുന്നതാണ് വിലയിലെ വർധനവ്. ജൂലൈ ഒന്നിന്, എടിഎഫ് വില 1.65 ശതമാനം വർധിപ്പിച്ചിരുന്നു. അതായത്, കിലോലിറ്ററിന് 1,476.79 രൂപയാണ് ജൂലൈയിൽ വർധിപ്പിച്ചത്. നാല് തവണയായി എടിഎഫിന് കിലോലിറ്ററിന് 29,391.08 രൂപ കേന്ദ്രം വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് രാജ്യതലസ്ഥാനത്ത് 1,731.50 രൂപയും മുംബൈയിൽ 1,684 രൂപയുമാണ് വില.

Also read: ATF And Commercial LPG Price Hike : വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ നിരക്ക് കൂട്ടി ; വിമാന ഇന്ധനത്തിനും വില വര്‍ധന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.