അമരാവതി: ആന്ധ്രാപ്രദേശിൽ കൊവിഡ് വാക്‌സിനേഷനിൽ റെക്കോഡ് വർധനവ്. ഒമ്പത് ലക്ഷം പേരാണ് സംസ്ഥാനത്ത് ഞായറാഴ്‌ച ഉച്ചക്ക് രണ്ട് മണി വരെ വാക്‌സിനേഷന് വിധേയമായത്. സംസ്ഥാനത്ത് മെഗാ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുകയാണ്.
ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതുവരെ 1,06,91,200 പേർ ആദ്യ ഡോസും 27,02,159 പേർ രണ്ടാം ഡോസും കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ജനുവരി 16നാണ് സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. ഇതുവരെ 1,33,93,359 വാക്‌സിനാണ് സംസ്ഥാനത്ത് നൽകിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 9,02,308 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.
READ MORE: അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്ക് കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ച് ആന്ധ്ര സർക്കാർ
ഞായറാഴ്‌ച വൈകുന്നേരത്തോടെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 12 ലക്ഷത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കിഴക്ക് ഗോദാവരിയിൽ 1.11 ലക്ഷം പേരും പടിഞ്ഞാറൻ ഗോദവരിയിൽ 1.08 ലക്ഷം പേരും വാക്‌സിനേഷൻ സ്വീകരിച്ചു.
കൃഷ്‌ണ ജില്ലയിൽ 93,213 പേരും വിശാഖപട്ടണത്തിൽ 84,461 പേരും ശ്രീകാകുളത്ത് 68,351 പേരും ഗുണ്ടൂരിൽ 68,314 പേരും എസിപിഎസ് നെല്ലൂരിൽ 63,428 പേരും പ്രകാശം ജില്ലയിൽ 62,824 പേരും ചിറ്റൂരിൽ 58,750 പേരും കുർണൂലിൽ 51,650 പേരും അനന്തപുരാമുവിൽ 47,502 പേർക്കും കടപ്പയിൽ 42,619 പേരും വിഴിനഗരത്ത് 41,643 പേരും കൊവിഡ് വാക്‌സിനേഷനെടുത്തു. ഏപ്രിൽ 14ന് 6,28,961 പേരാണ് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്.