ETV Bharat / bharat

കൊവിഡ് മരണങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ കേരളത്തോട് വിശദീകരണം തേടി കേന്ദ്രം

സംസ്ഥാന വെബ്‌സൈറ്റിലെ പ്രതിദിന ബുള്ളറ്റിനിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡ് മരണങ്ങളും അതിനുമുൻപ് നടന്ന മരണങ്ങളും രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇത് വിവരങ്ങളിൽ അനിശ്ചിതത്വം സൃഷ്‌ടിക്കുകയാണ്. പഴയ മരണങ്ങളും നിത്യേനയുള്ള മരണങ്ങൾക്കൊപ്പം തന്നെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ മരണങ്ങളുടെ കണക്കിൽ വ്യക്തത വരുമെന്ന് കത്തിൽ സൂചിപ്പിക്കുന്നു.

reconciliation of Covid death data  Centre seeks clarification from Kerala on reconciliation of Covid death  covid death kerala  Covid death reconciliation Kerala  കൊവിഡ് മരണങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ കേരളത്തോട് വിശദീകരണം തേടി കേന്ദ്രം  കേരള കൊവിഡ് മരണം
കൊവിഡ് മരണങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ കേരളത്തോട് വിശദീകരണം തേടി കേന്ദ്രം
author img

By

Published : Jan 21, 2022, 9:12 PM IST

ന്യൂഡൽഹി: കേരളത്തിൽ വലിയ സംഖ്യകൾ ദിവസേന കൊവിഡ് മരണങ്ങളിൽ കൂട്ടിച്ചേർക്കുന്നത് പൊതുജനാരോഗ്യ ആസൂത്രണത്തെ ബാധിക്കുന്നുവെന്ന് കേന്ദ്രം. കേരളത്തിലെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനത്തിൽ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടി.

2021 ഒക്‌ടോബർ മുതൽ കേരളത്തിൽ ആകെ 20,563 മരണങ്ങൾ കൊവിഡ് മരണങ്ങളുടെ കണക്കിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറയുന്നു. അവലോകന യോഗങ്ങളിൽ കൊവിഡ് പട്ടികയിൽപ്പെടുത്താത്ത എല്ലാ മരണങ്ങളും കൂട്ടിച്ചേർക്കാനും മരണ തീയതി ഉൾപ്പെടെ ഒരേസമയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നതും കത്തിൽ പരാമർശിക്കുന്നു.

സംസ്ഥാന വെബ്‌സൈറ്റിലെ പ്രതിദിന ബുള്ളറ്റിനിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡ് മരണങ്ങളും അതിനുമുൻപ് നടന്ന മരണങ്ങളും രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇത് വിവരങ്ങളിൽ അനിശ്ചിതത്വം സൃഷ്‌ടിക്കുകയാണ്. പഴയ മരണങ്ങളും നിത്യേനയുള്ള മരണങ്ങൾക്കൊപ്പം തന്നെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ മരണങ്ങളുടെ കണക്കിൽ വ്യക്തത വരുമെന്ന് കത്തിൽ സൂചിപ്പിക്കുന്നു.

മരണങ്ങളുടെ കൃത്യമായ വിവരങ്ങൾ കാണിക്കുന്നതിനായി പഴയ മരണങ്ങൾ കൂട്ടിച്ചേർക്കുന്ന രീതി സ്വീകാര്യമാണെങ്കിലും നിത്യേനയുള്ള പ്രക്രിയ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയും പൊതുജനാരോഗ്യ പ്രതികരണത്തിനുള്ള ആസൂത്രണത്തെ കൂടുതൽ ബാധിക്കുകയും ചെയ്യുന്നു. ഒമിക്രോൺ സാഹചര്യത്തിൽ രാജ്യത്ത് കേസുകളും മരണങ്ങളും വർധിക്കുന്നത് കണക്കിലെടുത്ത് രോഗത്തെയും മരണനിരക്കിനെയും കുറിച്ച് കൃത്യമായ ധാരണയിലെത്താൻ ദിവസേന കൃത്യമായ വിവരങ്ങൾ സമാഹരിക്കുന്നത് വളരെ പ്രധാനമാണെന്നും കത്തിൽ രാജേഷ് ഭൂഷൺ പറയുന്നു.

Also Read: ഒരു മൊബൈൽ നമ്പറിൽ നിന്നും ആറ് പേർക്ക് രജിസ്റ്റർ ചെയ്യാം; പുതിയ അപ്ഡേഷനുമായി കോവിൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.