ETV Bharat / bharat

കർണാടകയിൽ നിശാ പാർട്ടിക്കിടെ പൊലീസ് റെയ്‌ഡ്; 12 പേർ അറസ്റ്റിൽ - ലഹരി വസ്‌തുക്കൾ

റെയ്‌ഡിൽ നിരോധിത ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു.

Rave party  നിശാ പാർട്ടി  പൊലീസ് റെയ്‌ഡ്  റെയ്‌ഡ്  police raid  കർണാടക  മുതുമലമാട്  തമ്മനയക്കനഹള്ളി  നിരോധിത ലഹരി വസ്‌തുക്കൾ  ലഹരി വസ്‌തുക്കൾ  Muthyalamadu
കർണാടകയിൽ നിശാ പാർട്ടിക്കിടെ പൊലീസ് റെയ്‌ഡ്; 12 പേർ അറസ്റ്റിൽ
author img

By

Published : Sep 19, 2021, 12:54 PM IST

ബെംഗളുരു: അനേകലിൽ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ പൊലീസ് റെയ്‌ഡ്. റെയ്‌ഡിൽ 12 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് യുവതികളെ രക്ഷപെടുത്തുകയും ചെയ്തു. 12 യുവാക്കളും 2 യുവതികളും പാർട്ടിയിൽ ഉൾപ്പെട്ടിരുന്നതായാണ് വിവരം.

അനേകല്‍ തമ്മനയക്കനഹള്ളിയിലെ മുത്യലമാടിനടുത്തുള്ള സ്വകാര്യ റിസോർട്ടിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. റെയ്‌ഡിൽ നിരോധിത ലഹരി വസ്‌തുക്കളും പിടിച്ചെടുത്തു. അനേകൽ പൊലീസാണ് റെയ്‌ഡ് നടത്തിയത്. പൊലീസ് റെയ്‌ഡിനായി എത്തിയപ്പോൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന യുവാക്കളും യുവതികളും രക്ഷപെടാൻ ശ്രമിച്ചു.

കർണാടകയിൽ നിശാ പാർട്ടിക്കിടെ പൊലീസ് റെയ്‌ഡ്; 12 പേർ അറസ്റ്റിൽ

റെയ്‌ഡിൽ പിടികൂടിയവർ ബെംഗളുരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്. ജെഡിഎസ് പാർട്ടി നേതാവ് ശ്രീനിവാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.

Also Read: യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമോയെന്ന് പ്രിയങ്ക തീരുമാനിക്കുമെന്ന് സൽമാൻ ഖുർഷിദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.