ഹൈദരാബാദ്: തെലുഗു ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും മാലിദ്വീപിലെ അവധിക്കാലം ആഘോഷിച്ച് തിരികെയെത്തി. താരങ്ങൾ പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കിടയിലാണ് അവധിക്കാലം ആഘോഷിക്കാനായി ഇരുവരും മാലിയിലേക്ക് പോയത്. മാലിദ്വീപിലേക്കുള്ള യാത്രയിൽ ഇരുവരെയും മുംബൈ വിമാനത്താവളത്തിൽ കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
എന്നാൽ തിരികെ വന്നപ്പോൾ താരങ്ങൾ തനിയെ ആണ് പ്രത്യക്ഷപ്പെട്ടത്. അർജുൻ റെഡ്ഡി താരം വളരെ കാഷ്വൽ വസ്‌ത്രത്തിലായിരുന്നു. ലിഗറാണ് അവസാനമായി പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട ചിത്രം. എയർപോർട്ട് ലുക്കിലാണ് രശ്‌മികയും പ്രത്യക്ഷപ്പെട്ടത്. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ബോളിവുഡിലും ഇപ്പോള്‍ സജീവമാണ് രശ്‌മിക.