ETV Bharat / bharat

ഇത് ആര്‍ക്കും സംഭവിക്കരുതെന്ന് വിജയ് ദേവരകൊണ്ട; പൂര്‍ണമായും യോജിക്കുന്നുവെന്ന് രശ്‌മിക - ഡീപ് ഫേക്ക് വീഡിയോയില്‍ വിജയ് ദേവരകൊണ്ട

Rashmika Mandanna responds to Vijay Deverakonda post : ഡീപ് ഫേക്ക് വീഡിയോയില്‍ വിജയ് ദേവരകൊണ്ടയുടെ പ്രതികരണത്തിന് രശ്‌മികയുടെ മറുപടി ശ്രദ്ധേയമാകുന്നു...

Rashmika Mandanna  Vijay Deverakonda  Rashmika Mandanna deepfake video  Rashmika Mandanna viral video  Rashmika Mandanna AI video  Rashmika Mandanna responds to Vijay Deverakonda  പൂര്‍ണമായും യോജിക്കുന്നുവെന്ന് രശ്‌മിക  വിജയ് ദേവരകൊണ്ട  രശ്‌മിക മന്ദാന  ഡീപ് ഫേക്ക് വീഡിയോയില്‍ വിജയ് ദേവരകൊണ്ട  രശ്‌മികയുടെ മറുപടി
Agreed completely Rashmika Mandanna responds
author img

By ETV Bharat Kerala Team

Published : Nov 10, 2023, 3:20 PM IST

നടി രശ്‌മിക മന്ദാനയുടെ (Rashmika Mandanna) ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ശേഷം താരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോയിൽ (Rashmika Mandanna deep fake video) പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിജയ് ദേവരകൊണ്ട (Vijay Deverakonda). വിഷയത്തില്‍ വിജയ് ദേവരകൊണ്ട രശ്‌മികയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

രശ്‌മികയ്‌ക്ക് ഉണ്ടായ നിർഭാഗ്യകരമായ സംഭവം ആർക്കും ഉണ്ടാകരുതെന്നായിരുന്നു ദേവരകൊണ്ടയുടെ പ്രതികരണം. രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോയിൽ രോഷം പ്രകടിപ്പിച്ച വിജയ്, സ്ത്രീകൾക്ക് സുരക്ഷിതത്വം ഉള്ളതായി തോന്നുന്നില്ലെന്നും അങ്ങനെ ചെയ്‌ത വ്യക്തിയെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഈ കുറിപ്പ് പങ്കിടുമ്പോൾ, ഇത് ഭാവിയിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഘട്ടമാണെന്ന് വിജയ് ദേവരകൊണ്ട കുറിച്ചു.

Also Read: 'യാതൊരു പങ്കുമില്ല, ഏറെ അസ്വസ്ഥപ്പെടുത്തുന്നത്'; രശ്‌മിക മന്ദാന ഡീപ്ഫേക്ക് വീഡിയോ വിവാദത്തിൽ സാറ പട്ടേൽ

'ഇത് ആർക്കും സംഭവിക്കരുത്. സൈബർ വിങ്ങിനെ കുറിച്ച് പോലും ആളുകൾ കഴിയുന്നത്ര അറിയണം. ഇത്തരത്തില്‍ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്യുന്നവരെ ഉടൻ പിടികൂടാനും ശിക്ഷിക്കാനും കഴിയണം. അപ്പോൾ മാത്രമേ ആളുകൾക്ക് സുരക്ഷിതത്വം അനുഭവിക്കാൻ കഴിയൂ.' -ഇപ്രകാരമായിരുന്നു ദേവരകൊണ്ടയുടെ കുറിപ്പ് (Vijay Deverakonda Instagram story).

വിജയ് ദേവരകൊണ്ടയുടെ ഈ കുറിപ്പിനോട് പ്രതികരിച്ചിരിക്കുകയാണ് രശ്‌മിക. വിജയ് ദേവരകൊണ്ടയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ച് കൊണ്ട് 'പൂര്‍ണമായും യോജിക്കുന്നു' എന്നാണ് രശ്‌മിക കുറിച്ചിരിക്കുന്നത് (Rashmika Mandanna shared Vijay Deverakonda post). അമിതാഭ് ബച്ചൻ, കീർത്തി സുരേഷ്, നാഗ ചൈതന്യ, മൃണാള്‍ താക്കൂർ, ഇഷാൻ ഖട്ടർ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് വിജയ് ദേവരകൊണ്ടയും രംഗത്തെത്തിയത്.

Also Read: രശ്‌മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ ; പ്രതികരണവുമായി മൃണാള്‍ താക്കൂറും ചിന്മയിയും

രശ്‌മിക മന്ദാന ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ ഡീപ് ഫേക്ക് വീഡിയോ കണ്ടിരുന്നു. മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നത്. ഇന്‍റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്‌ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഇന്ത്യയിൽ ഡീപ്‌ ഫേക്ക് കൈകാര്യം ചെയ്യാൻ നിയമപരവും നിയന്ത്രണപരവുമായ ഒരു ചട്ടക്കൂട് അടിയന്തരമായി ആവശ്യമാണ്. നടി രശ്‌മിക മന്ദാനയുടെ ഈ വൈറല്‍ വീഡിയോ നിങ്ങൾ ഇന്‍സ്‌റ്റഗ്രാമിൽ കണ്ടിരിക്കാം. എന്നാൽ ഇത് സാറ പട്ടേലിന്‍റെ ഡീപ്ഫേക്ക് വീഡിയോയാണ്'- ഇപ്രകാരമായിരുന്നു അഭിഷേക് കുമാർ എക്‌സിൽ കുറിച്ചത്.

Also Read: രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോ വൈറൽ; നിയമ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.