ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദിന് സൗജന്യ യാത്ര ഒരുക്കി റാപ്പിഡോ(rapido). പോളിംഗ് കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യ ബൈക്ക് Free bike ride സൗകര്യം ഒരുക്കിയിട്ടുള്ളത്. (telengana election) ഹൈദരാബാദിലെ 2600 പോളിംഗ് സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരമൊരു ശ്രമെന്ന് റാപ്പിഡോ സഹസ്ഥാപകന്‍ പവന്‍ ഗുണ്ടുപ്പള്ളി പറഞ്ഞു. പോളിംഗ് സ്റ്റേഷനുകളിലേക്ക് എങ്ങനെ പോകുമെന്ന് അറിയാതെ ആരും ബുദ്ധിമുട്ടരുത്. അതിനായാണ് ഇത്തരമൊരു സംവിധാനമെന്നും റാപ്പിഡോ സഹസ്ഥാപകന്‍ അറിയിച്ചു.
നാലായിരത്തോളം പോളിംഗ് സ്റ്റേഷനുകളാണ് ഹൈദരാബാദിലുള്ളത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഈ മാസം മുപ്പതിനാണ് തെരഞ്ഞെടുപ്പ്.
Read more: തെലങ്കാനയില്‍ കര്‍ഷകര്‍ക്കുളള ധനസഹായം; അനുമതി പിന്‍വലിച്ച് ഇലക്ഷന്‍ കമ്മിഷന്‍