ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസിൽ ഹൈദരാബാദിൽ നിന്നുള്ള ഒരാളെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒക്‌ടോബർ 24ന് ടി20 ലോകകപ്പ് പരമ്പരയിൽ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെയായിരുന്നു ഹൈദരാബാദിൽ നിന്നുള്ള രാം നാഗേഷ് എന്നയാൾ ട്വിറ്ററിൽ അശ്ലീല കമന്‍റ് ചെയ്‌തത്. ക്രിക്കറ്റ് താരത്തിനെതിരെ ഭീഷണി കുറിപ്പ് പോസ്‌റ്റ് ചെയ്‌തതിന് മുംബൈ പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തില്‍ ഭീഷണി മുഴക്കിയ ആള്‍ ഹൈദരാബാദ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതി രാംനാഗേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് മുംബൈയിലേക്ക് കൊണ്ടുപോയി. പാകിസ്ഥാനോടും ന്യൂസിലൻഡിനോടും ഇന്ത്യ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്കെതിരെ നെറ്റിസൺസ് അതിരൂക്ഷമായ കമന്‍റുകളാണ് നടത്തിയത്.
ALSO READ: കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുന്നു, തീരുമാനം ഉടൻ
പാകിസ്ഥാനോട് ഇന്ത്യയുടെ തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഓൺലൈൻ അധിക്ഷേപത്തിനും വർഗീയ വിമർശനങ്ങൾക്കും വിധേയനായിരുന്നു. ഈ സാഹചര്യത്തിൽ വർഗീയ വിമർശനങ്ങൾക്കെതിരെ കോലി നിലപാട് അറിയിച്ചിരുന്നു.
തുടർന്നാണ് താരത്തിന്‍റെ മകൾക്ക് നേരെ ഓൺലൈൻ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. 'നിങ്ങളുടെ മകളുടെ ഫോട്ടോ പുറത്തുവിടൂ. ഞങ്ങൾ അവളെ ബലാത്സംഗം ചെയ്യും' എന്ന തരത്തിൽ നിരവധി മോശം കമന്‍റുകളാണ് വന്നത്. ഈ പോസ്‌റ്റുകളിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ALSO READ: മുല്ലപ്പെരിയാര്‍ മരംമുറി: എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ടെന്ന് വിഡി സതീശന്‍
കേസ് ഡൽഹി വനിതാ കമ്മീഷൻ ഏറ്റെടുത്തിട്ടുണ്ട്. നവംബർ എട്ടിനകം ഇക്കാര്യത്തിൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് ബലാത്സംഗ ഭീഷണിയുടെ പേരിൽ ഹൈദരാബാദിൽ നിന്നുള്ള ഒരാള്‍ മുംബൈ പൊലീസിന്‍റെ പിടിയിലായത്.