നെല്ലൂര്‍ (എ.പി): അന്താരാഷ്‌ട്ര വനിത ദിനത്തില്‍, ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ വിദേശ വനിതയ്ക്ക് നേരെ ബലാത്സംഗ ശ്രമം. നെല്ലൂർ ജില്ലയിലെ കൃഷ്‌ണപട്ടണം തുറമുഖത്താണ് സംഭവം. കൃഷ്‌ണപട്ടണം തുറമുഖം സന്ദർശിക്കാനെത്തിയ ലിത്വാനിയന്‍ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിയ്ക്കുകയായിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സൈദാപുരത്തിനടുത്ത് റാപ്പൂർ റോഡിലുള്ള കൃഷ്‌ണപട്ടണം തുറമുഖം സന്ദർശിക്കാനെത്തിയതായിരുന്നു ലിത്വാനിയന്‍ യുവതി. ഇതിനിടെ, ടാക്‌സി ഡ്രൈവറും മറ്റൊരാളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിവന്ന പ്രദേശവാസികളാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also read: ഫോൺ പൊട്ടിത്തെറിച്ച് തലമുടിയിലേയ്‌ക്ക് തീ പടർന്നു; കോട്ടയത്തെ മൊബൈൽ ഷോപ്പിൽ നിന്നുള്ള ദൃശ്യം