ETV Bharat / bharat

ലൈംഗിക പീഡനക്കേസ് പ്രതി 'നാടിന്‍റെ ഭാവി വാഗ്‌ദാനം'; ജാമ്യം അനുവദിച്ച് കോടതി

മാർച്ച് 28നാണ് തന്‍റെ സുഹൃത്തിനെ പ്രതി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചത്

Rape accused termed as 'state's future assets"  granted bail  രാജ്യത്തിന്‍റെ ഭാവി വാഗ്‌ദാനം  Rape  Rape accused  പീഡന കേസിലെ പ്രതിക്ക് ജാമ്യം  ഗുവാഹത്തി ഹൈക്കോടതി  ഐഐടി ഗുവാഹത്തി  Indian Institute of Technology, Guwahati
പീഡനക്കേസിലെ പ്രതി 'നാടിന്‍റെ ഭാവി വാഗ്‌ദാനം'; ജാമ്യം അനുവദിച്ച് ഗുവാഹത്തി ഹൈക്കോടതി
author img

By

Published : Aug 23, 2021, 9:09 PM IST

ഗുവാഹത്തി : പീഡനക്കേസ് പ്രതിക്ക് ജാമ്യം നൽകി ഗുവാഹത്തി ഹൈക്കോടതി. സഹപാഠിയെ പീഡിപ്പിച്ച കേസിലാണ് ഐഐടി ഗുവാഹത്തിയിലെ വിദ്യാർഥിയായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

പ്രതിയായ ഉത്സവ് കദമിനെ 'നാടിന്‍റെ ഭാവി വാഗ്‌ദാനം' എന്ന് വിശേഷിപ്പിച്ചാണ് ജാമ്യം അനുവദിച്ചത്. മാർച്ച് 28നാണ് തന്‍റെ സുഹൃത്തിനെ പ്രതി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചത്.

ബോധരഹിതയായ നിലയില്‍ പിറ്റേന്ന് രാവിലെയാണ് പെൺകുട്ടിയെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത്. ശേഷം ഏപ്രിൽ 3 വരെ ഗുവാഹത്തിയിലെ ആശുപത്രിയിലും ചികിത്സ തേടി.

ജസ്റ്റിസ് അജിത് ബോർത്താക്കൂർ ആണ് പ്രതിയെ നാടിന്‍റെ ഭാവി വാഗ്ദാനം എന്ന് വിശേഷിപ്പിച്ച് ജാമ്യം അനുവദിച്ചത്.

തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി ഐഐടി ഗുവാഹത്തിയിൽ സാങ്കേതിക വിഷയം പഠിക്കുന്ന മിടുക്കനായ വിദ്യാർഥി എന്നത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുന്നുവെന്നാണ് വിശദീകരിച്ചത്.

ഇരയും പ്രതിയും ഇരു സംസ്ഥാനങ്ങളിൽ നിന്നായത് കൊണ്ട് പ്രതി ജാമ്യത്തിലിറങ്ങിയാൽ തെളിവുകളിൽ കൃത്രിമം കാണിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയില്ലെന്നും കോടതി അവകാശപ്പെട്ടു.

Also Read: 'വരാനിരിക്കുന്ന കാലത്തിന്‍റെ മഹത്തായ അടയാളപ്പെടുത്തല്‍'; യുവ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

30000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ ഇയാളെ വിട്ടയയ്ക്കാനും കോടതി നിർദേശിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.