ETV Bharat / bharat

നഗ്ന ഫോട്ടോഷൂട്ട് കേസ്: രൺവീർ സിങ് മുംബൈ പൊലീസിൽ മൊഴി രേഖപ്പെടുത്തി - indian celebrity news

സ്വന്തം നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തതിനായിരുന്നു താരത്തിനെതിരെ കേസ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു.

Ranveer Singh  Ranveer Singh nude photo shoot case  നഗ്ന ഫോട്ടോഷൂട്ട് കേസ്  Mumbai Police record actor Ranveer Singh statement  രൺവീർ സിംഗ് മുംബൈ പൊലീസിൽ മൊഴി രേഖപ്പെടുത്തി  നടൻ രൺവീർ സിംഗ്  മുംബൈ വാർത്തകൾ  ദേശീയ വാർത്തകൾ  national news  indian celebrity news
നഗ്ന ഫോട്ടോഷൂട്ട് കേസ്: രൺവീർ സിങ് മുംബൈ പൊലീസിൽ മൊഴി രേഖപ്പെടുത്തി
author img

By

Published : Aug 29, 2022, 3:23 PM IST

മുംബൈ: സ്വന്തം നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത കേസിൽ ബോളിവുഡ് സൂപ്പര്‍താരം രൺവീർ സിങിന്‍റെ മൊഴി മുംബൈ പൊലീസ് തിങ്കളാഴ്‌ച(29.08.2022) രേഖപ്പെടുത്തി. എൻജിഒ ഭാരവാഹി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതേതുടർന്ന് കഴിഞ്ഞ മാസം ചെമ്പൂർ പൊലീസ് സ്‌റ്റേഷനിൽ രൺവീർ സിങിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.

തിങ്കളാഴ്‌ച രാവിലെ ഏഴ് മണിയോടെ നടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. താരം പോസ്‌റ്റ് ചെയ്‌ത ചിത്രങ്ങൾ സ്‌ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 292, 293, 509 തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് വീണ്ടും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു.

രാംലീല, ബജ്രാവോ മസ്‌താനി, പദ്‌മാവത്, ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം നിലവില്‍ ബോളിവുഡില്‍ താരമൂല്യം കൂടിയ നടന്മാരില്‍ ഒരാളാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.