ബോളിവുഡ് ബോക്‌സ് ഓഫീസില്‍ തേരോട്ടം തുടര്‍ന്ന് രൺബീർ കപൂറിന്‍റെ (Ranbir Kapoor) 'ആനിമല്‍'. രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ആനിമല്‍'. സന്ദീപ് റെഡ്ഡി വംഗ (Sandeep Reddy Vanga) സംവിധാനം ചെയ്‌ത ചിത്രം ഇതിനോടകം തന്നെ ഈ വർഷത്തെ ഏറ്റവും ഉയർന്ന കലക്ഷന്‍ നേടിയ നാലാമത്തെ ചിത്രം എന്ന റെക്കോഡും സ്വന്തമാക്കി.
ആനിമല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 300 കോടി ക്ലബ്ബിലും (Animal crossed 300 crore club in India) ആഗോളതലത്തില്‍ 500 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് (Animal enters 500 crore club). രൺബീർ കപൂർ ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് ഇന്ത്യയിൽ നിന്നും 300 കോടി രൂപ കലക്‌ട് ചെയ്‌തത്. റിലീസ് ചെയ്‌ത് ഒരാഴ്‌ച്ചയ്‌ക്കകമാണ് ചിത്രം ഈ അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
-
‘ANIMAL’ IS UNSTOPPABLE…#Animal is 250 NOT OUT… Racing towards ₹ 300 cr…Refuses to slow down on weekdays… Fri 54.75 cr, Sat 58.37 cr, Sun 63.46 cr, Mon 40.06 cr, Tue 34.02 cr. Total: ₹ 250.66 cr. #Hindi version. Nett BOC. #Boxoffice
— taran adarsh (@taran_adarsh) December 6, 2023 " class="align-text-top noRightClick twitterSection" data="
FASTEST TO HIT ₹ 250 CR…
⭐️ #Jawan:… pic.twitter.com/fGAiCGAGc3
">‘ANIMAL’ IS UNSTOPPABLE…#Animal is 250 NOT OUT… Racing towards ₹ 300 cr…Refuses to slow down on weekdays… Fri 54.75 cr, Sat 58.37 cr, Sun 63.46 cr, Mon 40.06 cr, Tue 34.02 cr. Total: ₹ 250.66 cr. #Hindi version. Nett BOC. #Boxoffice
— taran adarsh (@taran_adarsh) December 6, 2023
FASTEST TO HIT ₹ 250 CR…
⭐️ #Jawan:… pic.twitter.com/fGAiCGAGc3‘ANIMAL’ IS UNSTOPPABLE…#Animal is 250 NOT OUT… Racing towards ₹ 300 cr…Refuses to slow down on weekdays… Fri 54.75 cr, Sat 58.37 cr, Sun 63.46 cr, Mon 40.06 cr, Tue 34.02 cr. Total: ₹ 250.66 cr. #Hindi version. Nett BOC. #Boxoffice
— taran adarsh (@taran_adarsh) December 6, 2023
FASTEST TO HIT ₹ 250 CR…
⭐️ #Jawan:… pic.twitter.com/fGAiCGAGc3
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ ആഴ്‌ചയിൽ തന്നെ ചിത്രം ആഗോളതലത്തില്‍ 312.96 കോടി രൂപ കലക്‌ട് ചെയ്‌തു. അതേസമയം ആറാം ദിവത്തില്‍ ചിത്രം നേടയിത് 30 കോടി രൂപയാണ്. ഇത് മറ്റ് ബോളിവുഡ് ചിത്രങ്ങളുടെ ആജീവനാന്ത കലക്ഷനേക്കാള്‍ കുറവാണ്.
ആദ്യ ദിനം 63.80 കോടി രൂപ നേടിയാണ് ആനിമൽ ഇന്ത്യയില്‍ ബോക്‌സ് ഓഫീസ് യാത്ര ആരംഭിച്ചത്. ചിത്രം ഹിന്ദി നിന്നു മാത്രം ആദ്യ ദിനം നേടിയത് 54.75 കോടി രൂപയാണ്. തെലുഗുവില്‍ നിന്നും 8.55 കോടി രൂപയും തമിഴില്‍ നിന്നും 40 ലക്ഷം രൂപയും കന്നഡയില്‍ നിന്നും 9 ലക്ഷവും മലയാളത്തില്‍ നിന്നും ഒരു 1 ലക്ഷം രൂപയുമാണ് ആനിമല്‍ ആദ്യ ദിനം സ്വന്തമാക്കിയത്.
രണ്ടാം ദിനത്തില്‍ 66.27 കോടി രൂപയാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് മാത്രം 58.37 കോടി രൂപയും തെലുഗുവില്‍ നിന്നും 7.3 കോടി രൂപയും തമിഴില്‍ നിന്നും 50 ലക്ഷം രൂപയും കന്നഡയില്‍ നിന്നും 9 ലക്ഷവും മലയാളത്തില്‍ നിന്നും ഒരു ലക്ഷം രൂപയുമാണ് ചിത്രം രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത്.
മൂന്നാം ദിനത്തില്‍ 71.46 കോടി രൂപയാണ് ആനിമല്‍ വാരിക്കൂട്ടിയത്. ഇത് ആനിമലിന്‍റെ ഏറ്റവും ഉയര്‍ന്ന കലക്ഷനായിരുന്നു. നാലാം ദിനത്തില്‍ 43.96 കോടി രൂപയ നേടിയ ചിത്രം അഞ്ചാം ദിനത്തില്‍ 37.47 കോടി രൂപ കലക്‌ട് ചെയ്‌തു.
'ആനിമലിനെ തടയാൻ കഴിയില്ല... ആനിമല്‍ 250, നോട്ട് ഔട്ട്... 300 കോടിയിലേക്ക് കുതിക്കുന്നു... പ്രവൃത്തി ദിവസങ്ങളിൽ കലക്ഷന്‍ കുറയ്ക്കാൻ വിസമ്മതിക്കുന്നു... വെള്ളി 54.75 കോടി രൂപ, ശനി 58.37 കോടി രൂപ, ഞായർ 63.46 കോടി രൂപ, തിങ്കൾ 40.06 കോടി രൂപ, ചൊവ്വ 34.02 രൂപ. ആകെ 250.66 കോടി. ഹിന്ദി പതിപ്പ്. നെറ്റ് ബോക്‌സ് ഓഫീസ് കലക്ഷൻ.' -ഇപ്രകാരമാണ് ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് എക്‌സില്‍ കുറിച്ചത്.
ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ നാലാമത്തെ ബോളിവുഡ് ചിത്രമായി ആനിമല്‍. 'ജവാൻ', 'പഠാൻ', 'ഗദർ 2' എന്നിവയാണ് ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മറ്റ് ബോളിവുഡ് ചിത്രങ്ങള്‍.
ഷാരൂഖ് ഖാന്‍റെ 'ജവാൻ' 643.87 കോടി രൂപയും, 'പഠാന്‍' 543.05 കോടി രൂപയും സണ്ണി ഡിയോളിന്‍റെ 'ഗദർ 2' 525.45 കോടി രൂപയുമാണ് ഇന്ത്യയില്‍ നിന്നും നേടിയത്. അതേസമയം സല്‍മാന്‍ ഖാന്‍റെ 'ടൈഗർ 3'യുടെ ആജീവനാന്ത കലക്ഷനായ 284.05 കോടി രൂപ 'ആനിമൽ' ഇതിനോടകം മറികടന്നു.
Also Read: 'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍