ETV Bharat / bharat

Ranbir Kapoor Betting App Case : നിരോധിത ബെറ്റിങ് ആപ്പിനായി പ്രൊമോഷന്‍ ; രണ്‍ബീര്‍ കപൂറിന് ഇഡി സമന്‍സ്, ഒക്‌ടോബര്‍ 6ന് ഹാജരാകണം - സൗരഭ് ചന്ദ്രകര്‍

Ranbir Kapoor ED summons : രണ്‍ബീര്‍ ഉള്‍പ്പടെ 15 താരങ്ങളാണ് കേസില്‍ ഇഡി പട്ടികയില്‍ ഉള്ളത്. മഹാദേവ് ബെറ്റിങ് ആപ്പ് പ്രൊമോട്ടര്‍ സൗരഭ് ചന്ദ്രാകര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ താരങ്ങള്‍ പങ്കെടുത്തതായി ഇഡി കണ്ടെത്തി.

Bollywood actor Ranbir Kapoor summoned by ED in gaming app case  Ranbir Kapoor summoned by ED on Betting App Case  Ranbir Kapoor Betting App Case  Ranbir Kapoor Betting App Case ED summoned  രണ്‍ബീര്‍ കപൂറിന് ഇഡി സമന്‍സ്  ഇഡി  മഹാദേവ് ബെറ്റിങ് ആപ്പ്  സൗരഭ് ചന്ദ്രകര്‍  രവി ഉപ്പല്‍
Ranbir Kapoor Betting App Case
author img

By ETV Bharat Kerala Team

Published : Oct 4, 2023, 6:10 PM IST

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന് (Bollywood Actor Ranbir Kapoor) ഇഡി സമന്‍സ് (Ranbir Kapoor Betting App Case). വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 6) അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനാണ് രണ്‍ബീറിനോട് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത് (Ranbir Kapoor ED summons). കേസില്‍ രണ്‍ബീര്‍ കപൂര്‍ ഉള്‍പ്പടെ 15 സെലിബ്രിറ്റികള്‍ ഉണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ പ്രൊമോട്ടറായ സൗരഭ് ചന്ദ്രാകര്‍ യുഎഇയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഈ സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. കേസില്‍ ടൈഗര്‍ ഷ്രോഫ്, റാഹത്ത് ഫത്തേ അലി ഖാന്‍, അതിഫ് അസ്‌ലം, കൃഷ്‌ണ അഭിഷേക്, നുഷ്രത്ത് ബറൂച്ച, സണ്ണി ലിയോണി എന്നിവരും ഇഡി നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ള താരം എന്ന നിലയില്‍ രണ്‍വീര്‍ കപൂര്‍ ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുകയും മഹാദേവ് ബെറ്റിങ് ആപ്പിനുവേണ്ടി സംഘടിപ്പിച്ച പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് പ്രതിഫലം വാങ്ങുകയും ചെയ്‌തു എന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ (Ranbir Kapoor summoned by ED on Betting App Case).

മഹാദേവ് ബുക്ക് ആപ്പിന്‍റെ സ്ഥാപകര്‍ക്കായി പൊലീസും ഇഡിയും വിവിധ സംസ്ഥാനങ്ങളില്‍ വലവിരിച്ചിട്ടുണ്ട്. ഒരു ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനത്തിന് ഹവാല വഴി 100 കോടിയില്‍ അധികം രൂപ കൈമാറിയതിന്‍റെ തെളിവുകള്‍ ഇഡി കണ്ടെത്തിയതായാണ് വിവരം. ഇതിന് പുറമെ ഹോട്ടല്‍ ബുക്കിങ്ങിനായി 42 കോടി രൂപയും പണമായി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയുമായി ബന്ധപ്പെട്ട് നേരത്തെ മുംബൈ, കൊല്‍ക്കത്ത, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നിവരാണ് ഓണ്‍ലൈന്‍ വാതുവയ്‌പ്പിനായി ഈ ആപ്ലിക്കേഷനും വെബ്‌സൈറ്റും ആരംഭിച്ചത്. ഇന്ത്യയില്‍ പ്രസ്‌തുത ആപ്പ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സൗരഭും രവിയും ചേര്‍ന്ന് മറ്റ് പല രാജ്യങ്ങളിലും തങ്ങളുടെ ബിസിനസ് തുടരുന്നതായാണ് വിവരം.

ദേശീയ അന്വേഷണ ഏജന്‍സിയും ഛത്തീസ്‌ഗഡ് പൊലീസും ഇരുവര്‍ക്കും എതിരെ ഓഗസ്റ്റില്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗരഭും രവിയും നിലവില്‍ യുഎഇയില്‍ ആണ്. ഇതിനിടെ ഇരുവരും ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കള്ളപ്പണം വെളുപ്പില്‍ കേസില്‍ ഇന്ത്യയില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ക്ക് ഓസ്‌ട്രേലിയ പ്രവേശനം നിഷേധിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.