ETV Bharat / bharat

രൺബീറിന്‍റെ നൃത്തം, ആലിയയുടെ കമ്മല്‍: റോക്കി ഓർ റാണി കി പ്രേം കഹാനിയിലെ അടിപൊളി ഗാനം പുറത്ത് - Shabana Azmi

റോക്കി ഓർ റാണി കി പ്രേം കഹാനിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിനിമയിലെ ഗാനത്തെ രണ്‍ബീര്‍ കപൂറിന്‍റെ തൂ ഝൂട്ടി മേം മക്കാറിലെ ഡാന്‍സ് നമ്പറുമായി താരതമ്യം ചെയ്യുകയാണ് ആരാധകര്‍.

Ranveer Singh  Rocky aur Rani Kii Prem Kahaani  alia bhatt  what jhumka  Rocky aur Rani Kii Prem Kahaani new song  Ranbir ka thumka Alia ka jhumka  Ranbir ka thumka  Alia ka jhumka  Ranbir  Alia  Rocky aur Rani Kii Prem Kahaani song  Rocky aur Rani Kii Prem Kahaani  രൺബീറിന്‍റെ നൃത്തം  ആലിയയുടെ കമ്മല്‍  റോക്കി ഓർ റാണി കി പ്രേം കഹാനി അടിപൊളി ഗാനം  റോക്കി ഓർ റാണി കി പ്രേം കഹാനി  റോക്കി ഓർ റാണി കി പ്രേം കഹാനിയിലെ രണ്ടാമത്തെ ഗാനം  Karan Johar  കരണ്‍ ജോഹര്‍  Amitabh Bhattacharya  Mera Saaya  Show Me The Thumka  Tum Kya Mile  Rocky Randhawa  Rani Chatterjee  Dharmendra  Shabana Azmi  Jaya Bachchan
റോക്കി ഓർ റാണി കി പ്രേം കഹാനിയിലെ അടിപൊളി ഗാനം പുറത്ത്
author img

By

Published : Jul 12, 2023, 4:04 PM IST

കരണ്‍ ജോഹറിന്‍റെ Karan Johar വരാനിരിക്കുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് 'റോക്കി ഓർ റാണി കി പ്രേം കഹാനി' Rocky aur Rani Kii Prem Kahaani. സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രത്തിലെ 'വാട്ട് ജുംക' What Jhumka എന്ന ഗാനത്തിന്‍റെ ഗംഭീര ഡാന്‍സ് നമ്പറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

സംവിധായകന്‍ കരണ്‍ ജോഹര്‍ ആണ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഗാനം പങ്കുവച്ചിരിക്കുന്നത്. 'ഈ സീസണിലെ ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. വാട്ട് ജുംക റിലീസായി! 'റോക്കി ഓർ റാണി കി പ്രേം കഹാനി' ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തും.' -ഇപ്രകാരമാണ് കരണ്‍ ജോഹര്‍ കുറിച്ചത്.

അമിതാഭ് ഭട്ടാചാര്യയുടെ Amitabh Bhattacharya ഗാന രചനയില്‍ അരിജിത് സിംഗും Arijit Singh ജോനിത ഗാന്ധിയും Jonita Gandhi ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആലിയ ഭട്ടിന്‍റെയും Alia Bhatt രണ്‍വീര്‍ സിങിന്‍റെയും Ranveer Singh മനോഹര നൃത്ത ചുവടുകളാണ് ഗാന രംഗത്തില്‍ ഉടനീളം.

ഗാനം പുറത്തുവിട്ടതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി നിരവധി ആരാധകര്‍ കമന്‍റ് ബോക്‌സ് നിറച്ചു. 'ജൂംകാ ഗിരാ റേ ബറേലി കേ ബസാർ മേ' Jhoomka Gira Re Bareilly Ke Bazaar Mein എന്ന ഐക്കണിക് ട്രാക്കിൽ നിന്നുള്ള ഏതാനും വരികളും ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1966ല്‍ പുറത്തിറങ്ങിയ 'മേരാ സായ' Mera Saaya എന്ന ചിത്രത്തിലെ ഈ ഗാനം ആശ ഭോസ്‌ലെ Asha Bhosle ആണ് ആലപിച്ചിരിക്കുന്നത്. എന്നാല്‍ ഒരു കൂട്ടര്‍, രണ്‍ബീര്‍ കപൂറിന്‍റെ Ranbir Kapoor 'തൂ ഝൂട്ടി മേം മക്കാറി'ലെ 'ഷോ മീ ദി തുംക' Show Me The Thumka എന്ന ഡാന്‍സ് നമ്പറുമായി താരതമ്യം ചെയ്യുകയാണ്.

ആലിയ ഭട്ടും ഗാനം ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ആലിയയുടെ പോസ്‌റ്റിനും ആരാധകര്‍ രസകരമായ കമന്‍റുകള്‍ ചെയ്‌തു. രണ്‍ബീറിന്‍റെ നൃത്തവും, ആലിയയുടെ ജുംകയും (കമ്മലും) ഒരേ വികാരം. രൺവീർ സിങിന്‍റെ നൃത്തച്ചുവടുകൾക്ക് രൺബീർ കപൂറിന്‍റെ നൃത്തച്ചുവടുകളുമായി താരതമ്യം ചെയ്‌തും നിരവധി പേര്‍ രംഗത്തെത്തി.

അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനമായ 'തും ക്യാ മിലെ' Tum Kya Mile പുറത്തിറങ്ങിയത്. അതുപോലെ സിനിമയുടെ ഗംഭീര ട്രെയിലറും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ട്രെയിലറിനും ആദ്യ ഗാനത്തിനും ലഭിച്ചത്.

റോക്കി രൺധവയുടെയും Rocky Randhawa റാണി ചാറ്റർജിയുടെയും Rani Chatterjee ജീവിതത്തിലേക്കാണ് ട്രെയിലര്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. തികച്ചും പരസ്‌പര വിരുദ്ധമായ ജീവിത രീതികളാണ് റോക്കിയുടെയും റാണിയുടെയും. ഒരു സമ്പന്ന പഞ്ചാബി കുടുംബമാണ് റോക്കിയുടേത്. അതേസമയം ഒരു ബംഗാളി കുടുംബമാണ് റാണിയുടേത്. എല്ലാറ്റിനും ഉപരിയായി അറിവിനും ബുദ്ധിക്കും വിലമതിക്കുന്ന കുടുംബമാണ് റാണിയുടേത്.

റോക്കിയും റാണിയും പരസ്‌പരം പ്രണയത്തിലാകുന്നു. എന്നാല്‍ തങ്ങളുടെ കുടുംബങ്ങൾക്ക് ഇത് ഇഷ്‌ടമല്ലെന്ന് ഇരുവരും മനസ്സിലാക്കുന്നു. തുടർന്ന് റോക്കിയും റാണിയും തങ്ങളുടെ കുടുംബാംഗങ്ങളെ ഇംപ്രസ് ചെയ്യിക്കാനായി ഇരുവരും അവരുടെ കുടുംബങ്ങൾക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നു. ഇതൊക്കെയാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്.

രൺവീർ സിങ്, ആലിയ ഭട്ട് എന്നിവരെ കൂടാതെ ധർമ്മേന്ദ്ര Dharmendra, ജയ ബച്ചൻ Jaya Bachchan, ശബാന ആസ്‌മി Shabana Azmi എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Also Read: ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ ടീസറെത്തി; തിരിച്ചുവരവ് ഗംഭീരമാക്കാൻ കരൺ ജോഹർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.