ETV Bharat / bharat

ടൂറിസം കരാറില്‍ ഒപ്പുവച്ച് റാമോജി ഫിലിം സിറ്റിയും ഐആര്‍സിടിസിയും - ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷന്‍

ടൂറിസം മേഖലയ്‌ക്ക് ഉണര്‍വേകുന്ന കരാറില്‍ ഒപ്പിട്ട് റാമോജി ഫിലിം സിറ്റിയും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷനും

Ramoji Film City  IRCTC  Ramoji Film City and IRCTC new tourism Agreement  Tourism agreement made between Ramoji Film City and IRCTC  റാമോജി ഫിലിം സിറ്റി  ഐആര്‍സിടിസി  ടൂറിസം കരാറില്‍ ഒപ്പിട്ട് റാമോജി ഫിലിം സിറ്റിയും ഐആര്‍സിടിസിയും  ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷന്‍  ടൂറിസം മേഖലക്ക് ഉണര്‍വേകുന്ന കരാറില്‍ ഒപ്പിട്ട് റാമോജി ഫിലിം സിറ്റിയും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷനും
ടൂറിസം കരാറില്‍ ഒപ്പിട്ട് റാമോജി ഫിലിം സിറ്റിയും ഐആര്‍സിടിസിയും
author img

By

Published : Aug 18, 2022, 7:42 PM IST

ഹൈദരാബാദ് : ടൂറിസം കരാറില്‍ ഒപ്പുവച്ച് റാമോജി ഫിലിം സിറ്റിയും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷനും. റാമോജി ഫിലിം സിറ്റി മാനേജിംഗ് ഡയറക്‌ടര്‍ വിജയേശ്വരിയും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) സൗത്ത് സെൻട്രൽ സോൺ ജനറല്‍ മാനേജര്‍ നരസിംഗ റാവുവുമാണ് കരാറില്‍ ഒപ്പിട്ടത്. റാമോജി ഫിലിം സിറ്റിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ പ്രയോജനം ചെയ്യുന്നതാണ് കരാര്‍.

രാജ്യത്തുടനീളമുള്ള ടൂറിസം സ്ഥാപനങ്ങൾക്ക് ഐആര്‍സിടിസി വഴി റാമോജി ഫിലിം സിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. മാത്രമല്ല റാമോജി ഫിലിം സിറ്റി പാക്കേജുകളെക്കുറിച്ച് ഐആര്‍സിടിസി വിനോദസഞ്ചാരികള്‍ക്കിടയില്‍ അവബോധം സൃഷ്‌ടിക്കും. റാമോജി ഫിലിം സിറ്റിയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്താന്‍ കരാറിലൂടെ സഹായകമാകുമെന്നും ഐആർസിടിസി സൗത്ത് സെൻട്രൽ സോൺ ജിഎം നരസിംഗ റാവു പ്രത്യാശ പ്രകടിപ്പിച്ചു.

ടൂറിസം കരാറില്‍ ഒപ്പിട്ട് റാമോജി ഫിലിം സിറ്റിയും ഐആര്‍സിടിസിയും

'റാമോജി ഫിലിം സിറ്റിയും ഐആർസിടിസിയുമായും സഹകരിച്ച് ഞങ്ങൾ ഒരു ടൂറിസം കരാറിൽ ഒപ്പുവച്ചു. റാമോജി ഫിലിം സിറ്റി (ആർഎഫ്‌സി) പാക്കേജുകളും ഐആർസിടിസി പാക്കേജുകളും ഇരു വെബ്‌സൈറ്റുകളിലൂടെയും ജനങ്ങളിലെത്തിക്കും. റാമോജി ഫിലിം സിറ്റിയുമായി സഹകരിക്കുന്നത് അഭിമാനമായി കരുതുന്നു' - നരസിംഗ റാവു കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.