ETV Bharat / bharat

രാമക്ഷേത്ര പ്രതിഷ്‌ഠ: ക്ഷണിതാക്കളില്‍ മാതാ അമൃതാനന്ദമയിയും അമിതാഭ്‌ ബച്ചനും, കേരളത്തില്‍ നിന്ന് 100 പേര്‍

invitees for Ram temple inauguration: കേരളത്തില്‍ നിന്ന് അമൃതാനന്ദമയിയും 25 സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് നൂറ് പേര്‍ക്ക് ക്ഷണം. രാമക്ഷേത്ര പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്‌ടമായ കര്‍സേവകരുടെ കുടുംബങ്ങള്‍ക്കും ക്ഷണം

Shri Ram Janmabhoomi Teerth Kshetra  അമൃതാനന്ദമയീദേവിയും 25 സന്യാസിമാരും  സച്ചിന്‍ കോലിഅംബാനി അദാനി ടാറ്റ അമിതാഭ്ബച്ചന്‍  january22  8000 invitees  amithabh bachan  amrithandamayi  kerala 100  ram temple inaguration on january22  രാം മന്ദിര്‍ ട്രസ്റ്റ് ക്ഷണക്കത്ത്  3000 vvips
sachin-virat-big-b-ambani-among-8k-invitees-for-ram-temple-inaguration
author img

By ETV Bharat Kerala Team

Published : Dec 7, 2023, 1:50 PM IST

അയോധ്യ : ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, വ്യവസായ ഭീമന്‍മാരായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ, ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, രാമായണം പരമ്പരയില്‍ സീതയും രാമനുമായെത്തിയ അരുണ്‍ ഗോവില്‍, ദീപിക ചിഖില തുടങ്ങിയവരാണ് അയോധ്യ രാമക്ഷേത്രം പ്രതിഷ്‌ഠ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിരിക്കുന്നത് (invitees for Ram temple inauguration). കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയി പങ്കെടുക്കും. ജനുവരി 22നാണ് ചടങ്ങുകള്‍ (Shri Ram Janmabhoomi Teerth Kshetra).

മൂവായിരം വിഐപികള്‍ അടക്കം ഏഴായിരം പേര്‍ക്ക് രാം മന്ദിര്‍ ട്രസ്റ്റ് ക്ഷണക്കത്ത് അയച്ച് കഴിഞ്ഞു. രാമക്ഷേത്ര പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്‌ടമായ കര്‍സേവകരുടെ കുടുംബങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യോഗ ഗുരു രാംദേവ്, രാജ്യമെമ്പാടും നിന്നുള്ള നാലായിരം ഋഷിമാര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, രാജ്യമെമ്പാടുമുള്ള പ്രമുഖര്‍ എന്നിവര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.

കേരളത്തില്‍ നിന്ന് അമൃതാനന്ദമയീദേവിയും വിവിധ സന്യാസി സമൂഹങ്ങളില്‍ നിന്നുള്ള 25 സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും. മാതാ അമൃതാനന്ദ മയിയാണ് സന്യാസി സംഘത്തെ നയിക്കുന്നത്. കേരളത്തില്‍ നിന്ന് നൂറ് പേര്‍ക്കാണ് ക്ഷണമുള്ളത്.

അന്‍പത് വിദേശ രാജ്യങ്ങളില്‍ നിന്ന് ഓരോ പ്രതിനിധികളെ വീതം ക്ഷണിക്കാനും ഉദ്ദേശമുണ്ടെന്ന് രാമ ജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. രാമക്ഷേത്രപ്രക്ഷോഭത്തിനിടെ ജീവന്‍ പൊലിഞ്ഞ അമ്പത് കര്‍സേവകരുടെ കുടുംബങ്ങളെ ക്ഷണിച്ച് കഴിഞ്ഞു. കവികള്‍ക്കും ജഡ്‌ജിമാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ക്ഷണക്കത്തുകള്‍ അയച്ച് കഴിഞ്ഞു.

സന്യാസിമാര്‍, പുരോഹിതര്‍, ശങ്കരാചാര്യര്‍, മുന്‍ ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനികര്‍, സംഗീതജ്ഞര്‍, അഭിഭാഷകര്‍, പദ്‌മ പുരസ്‌കാര ജേതാക്കള്‍ എന്നിവര്‍ക്കും ക്ഷണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചുവയസുള്ള ബാലരൂപത്തിലാണ് രാമപ്രതിഷ്‌ഠ. കര്‍ണാടകയില്‍ നിന്ന് ഇതിനായി രണ്ട് ശിലകളും രാജസ്ഥാനില്‍ നിന്ന് ഒരു ശിലയും എത്തിച്ച് മൂന്ന് ബിംബങ്ങള്‍ നിര്‍മിച്ചു.

ഇവയുടെ അവസാനവട്ട മിനുക്കുപണികള്‍ നടക്കുകയാണ്. പ്രതിഷ്‌ഠയ്ക്കായി ഇതില്‍ ഏറ്റവും മനോഹരമായത് തെരഞ്ഞെടുക്കുമെന്നും ചമ്പത് റായി വ്യക്തമാക്കി. എഴുത്തുകളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും രാമക്ഷേത്ര പ്രക്ഷോഭത്തെ പിന്തുണച്ച മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. അവരില്ലാതെ ഈ പോരാട്ടം വിജയിക്കില്ലായിരുന്നുവെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ ചൂണ്ടിക്കാട്ടി.

വിവിഐപികളെ ബാര്‍കോഡ് പാസുകളിലൂടെയാകും പ്രവേശിപ്പിക്കുക. ഏഴായിരം ക്ഷണിതാക്കളില്‍ നാലായിരവും മതനേതാക്കളാണ്. ബാക്കിയുള്ളവര്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും. ആഘോഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ക്ക് ഒരു ലിങ്ക് നല്‍കും. സ്വയം രജിസ്റ്റര്‍ ചെയ്‌ത് കഴിഞ്ഞാല്‍ ബാര്‍കോഡ് നല്‍കും. ഇത് അവരുടെ പ്രവേശന പാസായി ഉപയോഗിക്കാനാകുമെന്നും ശര്‍മ പറഞ്ഞു.

'ദീര്‍ഘമായ പോരാട്ടത്തിന് ശേഷം രാമ ജന്മഭൂമി ക്ഷേത്രത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്ന കാര്യം നിങ്ങള്‍ അറിഞ്ഞ് കാണുമല്ലോ. ശ്രീകോവിലില്‍ പുതിയ വിഗ്രഹത്തിന്‍റെ പ്രതിഷ്‌ഠ വിക്രം സാംവത്ത് 2080ലെ പൗഷ ശുക്ല ദ്വാദശിയില്‍, അഭിജിത് മുഹൂര്‍ത്തത്തില്‍ അതായത് 2024 ജനുവരി 22 തിങ്കളാഴ്‌ച നടക്കും. ഈ വിശിഷ്‌ട മുഹൂര്‍ത്തത്തില്‍ നിങ്ങളുടെ സാന്നിധ്യം ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. നിങ്ങള്‍ എത്തി ഈ പുണ്യ ചടങ്ങുകള്‍ വീക്ഷിക്കുന്നത് ഈ ചരിത്ര ദിവസത്തിന്‍റെ ശ്രേയസ് വര്‍ധിപ്പിക്കും'-എന്നാണ് ക്ഷണക്കത്തില്‍ പറയുന്നത്.

ശ്രീരാമപ്രതിഷ്‌ഠ നടക്കുന്ന ദിവസം എല്ലാവരും ദീപാവലി പോലെ ആഘോഷിക്കണമെന്നും വിശ്വഹിന്ദു പരിഷത്തിന്‍റെ നിര്‍ദേശമുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും നിലവിളക്ക് കൊളുത്തലും സംഘടിപ്പിക്കും. ദേവസ്വം ബോര്‍ഡുകള്‍ ഇതിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നില്ലെങ്കില്‍ ഭക്തര്‍ സ്വന്തം നിലയ്ക്ക് ചടങ്ങുകള്‍ സംഘടിപ്പിക്കും. കേരളത്തില്‍ നിന്നുള്ള കര്‍സേവകര്‍ക്ക് അയോധ്യ സന്ദര്‍ശിക്കാന്‍ ഫെബ്രുവരി 28ന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടാക്കിയിട്ടുണ്ട്. ഇതിന്‍റെ ടിക്കറ്റ് ബുക്കിങ് ഉടന്‍ ആരംഭിക്കും.

Also Read: അയോധ്യ ദീപോത്സവം ഗിന്നസ് ബുക്കിലേക്ക് ; തെളിയിച്ചത് 24 ലക്ഷത്തിലധികം വിളക്കുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.