ETV Bharat / bharat

Ram Charan Vijay Sethupathi Combo | രാം ചരണും വിജയ് സേതുപതിയും നേർക്കുനേർ ; ബുച്ചി ബാബു സന ചിത്രം ജനുവരിയിൽ തുടങ്ങും - സുകുമാർ റൈറ്റിംഗ്‌സ്‌ പ്രൊഡക്ഷൻ ബ്രാൻഡും

രാം ചരണും വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്

Ram Charan Vijay Sethupathi  Vijay Sethupathi negative role  ram charan Buchi Babu Sana  entertainment  ram charan vijay sethupathi new film  Ram Charan Vijay gearing up for epic face off  ar rahman  ar rahman song  ar rahman new film  ar rahman new song  buchi babu sana  രാം ചരണും വിജയ് സേതുപതിയും  ചിത്രീകരണം അടുത്ത വർഷം ജനുവരിയിൽ  ബുച്ചി ബാബു സന സംവിധാനം  സംഗീത സംവിധാനം എ ആർ റഹ്മാനായിരിക്കും  ചിരഞ്ജീവിയുടെ മകൻ രാം ചരണ്‍  ടോളിവുഡിലെ രാജകുമാരൻ  ടോളിവുഡിലെ രാജകുമാരനുമായ രാം ചരണ്‍  ആർആർആർ  ബുച്ചി ബാബു സന  വിജയ് സേതുപതി  വിജയ് സേതുപതി വില്ലൻ  ചിയാൻ വിക്രം  സുകുമാർ റൈറ്റിംഗ്‌സ്‌ പ്രൊഡക്ഷൻ ബ്രാൻഡും  ഗെയിം ചേഞ്ചർ
രാം ചരണും വിജയ് സേതുപതിയും
author img

By

Published : Aug 18, 2023, 7:45 PM IST

Updated : Aug 19, 2023, 11:58 AM IST

ഹൈദരാബാദ് : തെന്നിന്ത്യൻ മെഗാസ്‌റ്റാർ ചിരഞ്ജീവിയുടെ മകനും ടോളിവുഡ് സൂപ്പര്‍ താരവുമായ രാം ചരണിന് ആരാധക ശ്രദ്ധ നേടാൻ അധികസമയം വേണ്ടിവന്നിട്ടില്ല. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് ഓസ്‌കർ പുരസ്‌കാരമെന്ന അതുല്യനേട്ടത്തിലേക്ക് നയിച്ച 'ആർആർആറി'ലൂടെ ലോകമെമ്പാടുമുളള സിനിമ പ്രേമികളുടെ മനസിൽ ഇഷ്‌ടം നേടിയെടുക്കാൻ താരത്തിന് എളുപ്പം സാധിച്ചിട്ടുമുണ്ട്. ഓരോ ചിത്രങ്ങൾ ഇറങ്ങുമ്പോഴും ആരാധകർ ആവേശത്തോടെയാണ് താരത്തിന്‍റെ അഭിനയ മികവിനെ നോക്കിക്കാണുന്നത്.

പ്രശസ്‌ത സംവിധായകൻ ബുച്ചി ബാബു സനയ്‌ക്കൊപ്പം വരാനിരിക്കുന്ന സിനിമയിൽ താരം പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടാതെ ചിത്രത്തിൽ വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും വിവരമുണ്ട്. അങ്ങനെയാണെങ്കിൽ സ്‌ക്രീനിൽ ഇരുവരും ആദ്യമായിട്ടായിരിക്കും ജോഡികളായി എത്തുന്നത്.

അടുത്ത വർഷം ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനുവരിയോടെ ആയിരിക്കും പുറത്തുവരിക. ബുച്ചി ബാബു സനയുടെ ചിത്രത്തിൽ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നത് കാണാൽ ആരാധകർ ഉറ്റുനോക്കുകയാണ്.

അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും. മാത്രമല്ല ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച് കൂടുതൽ രസകരമായ വാർത്തകളും വന്നുകൊണ്ടിരിക്കുകയാണ്. തമിഴകത്തിന്‍റെ സൂപ്പർ താരം ചിയാൻ വിക്രം പ്രതിനായകനായി ഉണ്ടാകുമെന്നാണ് സൂചന.

രാജ്യത്തെ താരരാജാക്കൻമാരോട് മത്സരിച്ചഭിനയിച്ച് ഇതിനകം തന്നെ നെഗറ്റീവ് റോളുകൾ അവതരിപ്പിക്കാൻ വിജയ് സേതുപതിക്ക് കഴിഞ്ഞിട്ടുണ്ട്. ദളപതി വിജയ് ,ഷാരൂഖ് ഖാൻ, കമൽഹാസൻ എന്നിങ്ങനെ ആ പട്ടിക നീളും. വിജയ് സേതുപതി വില്ലൻ വേഷം ചെയ്‌തപ്പോഴെല്ലാം കടുത്ത മത്സരം നടത്തുകയും ആരെ നേരിട്ടാലും തന്‍റേതായ സ്ഥാനം നിലനിർത്താനും അദ്ദേഹം ശ്രമിക്കാറുണ്ട്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ യഥാക്രമം നായകനായും പ്രതിനായകനായും രാം ചരണിന്‍റെയും വിജയ് സേതുപതിയുടെയും ശക്തമായ അഴിഞ്ഞാട്ടം നമുക്ക് ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കും. ചിത്രത്തിന്‍റെ സംഗീത സംവിധാനം എ ആർ റഹ്മാനാണ് എന്നതാണ് മറ്റൊരു സവിശേഷത. എ ആർ റഹ്മാനെ ഉൾപ്പെടുത്തുന്നത് തീർച്ചയായും ചിത്രത്തിന് ഗുണം ചെയ്യും.

റിപ്പോർട്ടുകൾ അനുസരിച്ച് വൃദ്ധി സിനിമാസും സുകുമാറിന്‍റെ 'സുകുമാർ റൈറ്റിംഗ്‌സ്‌' പ്രൊഡക്ഷൻ ബ്രാൻഡും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക. സിനിമ ഒരു പാൻ ഇന്ത്യൻ മാസ് എന്‍റർടെയ്‌നറാകാനാണ് സാധ്യത. എസ് ശങ്കറിനൊപ്പമുള്ള മറ്റൊരു പ്രൊജക്റ്റായ ഗെയിം ചേഞ്ചർ എന്ന ചിത്രത്തിൽ രാം ചരണ്‍ അഭിനയിക്കുന്നുണ്ട്.

also read:Devara first look| ജൂനിയര്‍ എന്‍ടിആറിന് വില്ലനായി സെയ്‌ഫ് അലി ഖാന്‍, ദേവരയിലെ ഫസ്റ്റ് ലുക്ക് പുറത്ത്

കൗതുകമുണർത്തി സെയ്‌ഫ്‌ അലി ഖാന്‍ : ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ദേവര'യെന്ന ചിത്രത്തിലെ പ്രതിനായകൻ സെയ്‌ഫ്‌ അലി ഖാന്‍റെ ഫസ്റ്റ് ലുക്ക് നടൻ ജൂനിയർ എൻടിആർ പുറത്തിറക്കി. ചിത്രത്തിൽ എതിരാളികളായി സെയ്‌ഫും ജൂനിയർ എൻടിആറും ഒന്നിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.

Last Updated : Aug 19, 2023, 11:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.