ETV Bharat / bharat

കർഷക നേതാവ് രാകേഷ്‌ ടിക്കായത്തിന് വധഭീഷണി ; ഒരാള്‍ അറസ്റ്റിൽ - Uttarakhand man arrested

ഉത്തരാഖണ്ഡിലെ കരൺ പ്രയാഗ്‌ സ്വദേശി സുരേന്ദ്ര റാവത്താണ് അറസ്റ്റിലായത്. ഒടുവില്‍ ക്ഷമ ചോദിച്ച് സുരേന്ദ്ര റാവത്ത്

രാകേഷ്‌ ടിക്കായത്തിന് വധഭീഷണി  ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ  മദ്യലഹരിയിൽ കോൾ ചെയ്‌തതെന്ന് സുരേന്ദ്ര റാവത്ത്  Rakesh Tikait receives death threat  Uttarakhand man arrested  Surendra Rawat written apology letter
കർഷക നേതാവ് രാകേഷ്‌ ടിക്കായത്തിന് വധഭീഷണി; ഉത്തരാഖണ്ഡ് സ്വദേശി പിടിയിൽ
author img

By

Published : Dec 5, 2021, 10:03 PM IST

ഇൻഡോർ : കർഷക നേതാവ് രാകേഷ്‌ ടിക്കായത്തിന് വധഭീഷണി സന്ദേശം അയച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി പിടിയിൽ. ഉത്തരാഖണ്ഡിലെ കരൺ പ്രയാഗ്‌ സ്വദേശി സുരേന്ദ്ര റാവത്താണ് അറസ്റ്റിലായത്. എന്നാൽ താൻ മദ്യലഹരിയിലാണ് ടിക്കായത്തിന് ഫോൺ ചെയ്‌തതെന്നും തന്‍റെ പ്രവർത്തിയിൽ ക്ഷമ ചോദിക്കുന്നുവെന്നും പൊലീസിന് എഴുതി നൽകി.

വധഭീഷണിയും അസഭ്യവർഷം നടത്തിയും ശനിയാഴ്‌ച രാത്രിയിൽ രണ്ട് തവണയാണ് ടിക്കായത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. ടിക്കായത്തിന്‍റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട കൗശംബി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിതിൻ ശർമ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.

ALSO READ: നെഞ്ചിടിപ്പേറ്റി 'നൂല്‍പ്പാലത്തില്‍' നഥാന്‍ ; 80 മീറ്റർ ഉയരെ സുരക്ഷാസംവിധാനങ്ങളില്ലാതെ അതിസാഹസികത

ഫോൺ കോൾ ഡാറ്റ സംബന്ധിച്ച അന്വേഷണത്തിലൂടെയാണ് സുരേന്ദ്ര റാവത്ത് പിടിയിലായതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് പവൻ കുമാർ പറഞ്ഞു. ടിക്കായത്തിന് ഇതിന് മുമ്പും ഇത്തരത്തിൽ വധഭീഷണികൾ ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.