ന്യൂഡൽഹി: വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അസമിലെ പ്രചാരണ റാലികളെ ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിസംബോധന ചെയ്യും.
ബിശ്വനാഥിൽ ഉച്ചയ്ക്ക് 12.25നും വൈകിട്ട് മൂന്ന് മണിക്ക് ദേരാഗാവിൽ നടക്കാനിരിക്കുന്ന പൊതുയോഗത്തെയും തുടർന്ന് ഗോഹ്പൂരിലെ പൊതുയോഗത്തെയും രാജ്നാഥ് സിങ് അഭിസംബോധന ചെയ്യുമെന്ന് രാജ്‌നാഥ് സിങിന്‍റെ ഔദ്യോഗിക ട്വിറ്ററിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ എന്നിവരാണ് അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
126 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മാർച്ച് 27, ഏപ്രിൽ ഒന്ന്, ഏപ്രിൽ ആറ് തീയതികളിലാണ് നടക്കുക. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും. ആദ്യ രണ്ട് ഘട്ടത്തിലെക്കുള്ള 71 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. 71 പേരിർ 11 പുതു മുഖങ്ങളാണ് ഇത്തവണ മത്സര രംഗത്ത് ഇറങ്ങുന്നത്.15 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ നിന്ന് 2016ലാണ് ബിജെപി അസം പിടിച്ചെടുത്തത്.