ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്ന വ്യക്തിയായി തെന്നിന്ത്യന്‍ സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത്. കൃത്യസമയത്ത് സ്ഥിരമായി നികുതി അടച്ച സൂപ്പര്‍താരത്തെ ആദായനികുതി വകുപ്പ് ആദരിച്ചു. അച്ഛന് വേണ്ടി മകൾ ഐശ്വര്യ രജനികാന്താണ് അവാർഡ് ഏറ്റുവാങ്ങിയത്.
Aishwarya Rajinikanth wrote on Twitter: ചടങ്ങിലെ ചിത്രങ്ങള്‍ ഐശ്വര്യ രജനികാന്ത് ട്വിറ്ററില്‍ പങ്കുവച്ചു. 'ഏറ്റവും ഉയര്‍ന്ന ആദായ നികുതിദായകന്‍റെ അഭിമാനമുള്ള മകള്‍. അപ്പയെ ആദരിച്ചതില്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി', ഐശ്വര്യ കുറിച്ചു. ഞായറാഴ്‌ച(24.07.2022) ചെന്നൈയിൽ നടന്ന ചടങ്ങിൽ തെലുങ്കാന ഗവർണറും പുതുച്ചേരി ലെഫ്‌റ്റനന്‍റ് ഗവർണറുമായ ഡോ. തമിഴിസൈ സൗന്ദരരാജൻ മുഖ്യാതിഥിയായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
ഐശ്വര്യയുടെ ട്വീറ്റിന് പിന്നാലെ കമന്‍റുകളുമായി നിരവധി ആരാധകരാണ് ട്വിറ്ററില്‍ എത്തിയത്. 'രജനികാന്ത് സാർ തീർച്ചയായും ഉത്തരവാദിത്തമുള്ള പൗരനാണ്'. 'അഭിനന്ദനങ്ങള്‍ തലൈവര്‍', 'തലൈവരുടെ ആരാധകന്‍ ആയതില്‍ അഭിമാനിക്കുന്നു' തുടങ്ങി നിരവധി കമന്‍റുകളാണ് ഐശ്വര്യയുടെ ട്വീറ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
Manobala Vijayabala tweet on Rajinikanth: ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലയും ഈ വിവരം പങ്കുവച്ചിട്ടുണ്ട്. 'തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന ആദായ നികുതിദായകനുള്ള അവാര്‍ഡ് സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനും. ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്ന താരവും, അദ്ദേഹം ട്വീറ്റ് ചെയ്‌തു.
-
Superstar #Rajinikanth gets the award for highest tax payer in TN.
— Manobala Vijayabalan (@ManobalaV) July 24, 2022 " class="align-text-top noRightClick twitterSection" data="
Highest paid actor um nanthan...
Highest tax payer um nanthan... #HighestTaxPayer_Rajini
">Superstar #Rajinikanth gets the award for highest tax payer in TN.
— Manobala Vijayabalan (@ManobalaV) July 24, 2022
Highest paid actor um nanthan...
Highest tax payer um nanthan... #HighestTaxPayer_RajiniSuperstar #Rajinikanth gets the award for highest tax payer in TN.
— Manobala Vijayabalan (@ManobalaV) July 24, 2022
Highest paid actor um nanthan...
Highest tax payer um nanthan... #HighestTaxPayer_Rajini
Rajinikanth upcoming movies: അതേസമയം നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ 'ജയിലര്‍' ആണ് രജനികാന്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കന്നഡ താരം ശിവരാജ്‌കുമാറും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. പ്രിയങ്ക മോഹൻ, രമ്യ കൃഷ്‌ണന്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് സൂചന.
Aishwarya Rai Bachchan Rajinikanth teaming up: റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ റായ് ബച്ചനാണ് സിനിമയില്‍ നായികയായി എത്തുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും 'ജയിലര്‍'. ശങ്കര്‍ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം എന്തിരനിലാണ് ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ചഭിനയിച്ചത്. 2021ല്‍ ദീപാവലി റിലീസായി ഇറങ്ങിയ 'അണ്ണാത്തെ' ആയിരുന്നു തലൈവരുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Also Read: രജനി ചിത്രത്തോട് നോ പറഞ്ഞ് മുന്‍ ലോക സുന്ദരി; റിലീസ് തീയതിയും പുറത്ത്