ETV Bharat / bharat

രജനി മക്കൾ മൺറം അംഗങ്ങൾക്ക് രാജിവച്ച് ഏത് പാർട്ടിയിലും ചേരാം: വി.എം സുധാകർ - രജനി മക്കൾ മൺറം പാർട്ടി

ഏത് പാർട്ടിയിൽ ചേർന്നാലും നിങ്ങൾ രജനി ആരാധകരാണെന്ന കാര്യം മറക്കരുതെന്ന് വി.എം സുധാകർ

Rajini Makkal manram news  Rajini Makkal manram party  rajni kanth political party  രജനി മക്കൾ മൺറം വാർത്ത  രജനി മക്കൾ മൺറം പാർട്ടി  രജനീകാന്ത് രാഷ്ട്രീയ പാർട്ടി
രജനി മക്കൾ മൺറം അംഗങ്ങൾക്ക് രാജിവച്ച് ഏത് രാഷ്ട്രീയ പാർട്ടിയിലും ചേരാം: വി.എം സുധാകർ
author img

By

Published : Jan 18, 2021, 2:25 PM IST

ചെന്നൈ: രജനി മക്കൾ മൺറം അംഗങ്ങൾക്ക് രാജിവച്ച് ഏത് രാഷ്ട്രീയ പാർട്ടിയിലും ചേരാമെന്ന് പാർട്ടി അഡ്‌മിനിസ്ട്രേറ്റർ വി.എം സുധാകര്‍. പ്രസ്‌താവനയിലൂടെയാണ് വി.എം സുധാകര്‍ നിലപാട് വ്യക്തമാക്കിയത്. ഏത് പാർട്ടിയിൽ ചേർന്നാലും നിങ്ങൾ രജനി ആരാധകരാണെന്ന കാര്യം മറക്കരുത് എന്നും അദ്ദേഹം കൂട്ടിചേർത്തു.

നടൻ രജനികാന്തിന്‍റെ രജനി മക്കൾ മൺറത്തിലെ മൂന്ന് ജില്ലാ സെക്രട്ടറിമാർ പാർട്ടി വിട്ട് എം കെ സ്റ്റാലിന്‍റെ ഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് സുധാകർ പ്രസ്‌താവന ഇറക്കിയത്.

ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി സൂപ്പർ താരം രജനീകാന്ത് അടുത്തിടെ ഉപേക്ഷിച്ചിരുന്നു. ഇതോടെ, ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കില്ലെന്നും സ്ഥിരീകരണം ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.