അജ്‌മീർ (രാജസ്ഥാൻ): 13 വർഷം മുൻപ് മരിച്ച മകന്‍റെ ആത്മാവിനെ വീണ്ടെടുക്കാൻ ആശുപത്രിയിൽ ദുർമന്ത്രവാദം നടത്തി കുടുംബം. രാജസ്ഥാനിലെ അജ്‌മീറിലാണ് സംഭവം. ദേവ്ഗ്രാവ് ഗ്രാമത്തിൽ നിന്നുള്ള കുടുംബം ആണ് ദുർമന്ത്രവാദിയുമായി ജവഹർലാൽ നെഹ്റു ആശുപത്രിയിലെത്തിയത്. ആശുപത്രി പരിസരത്ത് ദുർമന്ത്രവാദം നടത്തുന്നത് കണ്ടതോടെ ജനങ്ങൾ തടിച്ചുകൂടി.
വയോധികനായ നാഥുലാലിന്‍റെ ചെറുമകൻ പപ്പു വർഷങ്ങൾക്ക് മുൻപ് ജവഹർലാൽ നെഹ്റു ആശുപത്രിയിൽ വെച്ച് മരിച്ചു. പപ്പുവിന്‍റെ മരണത്തിന് ശേഷം കുടുംബത്തിൽ ഒത്തിരി അനിഷ്‌ട സംഭവങ്ങൾ നടന്നതായി നാഥുലാൽ പറഞ്ഞു. ഈ പ്രശ്‌നങ്ങൾക്ക് കാരണം പപ്പുവിന്‍റെ വിയോഗമാണെന്നായിരുന്നു കുടുംബത്തിന്‍റെ വിശ്വാസം. തുടർന്ന് പ്രശ്‌ന പരിഹാരമായി പപ്പുവിന്‍റെ ആത്മാവിനെ വീണ്ടെടുക്കാണമെന്ന ദുർമന്ത്രവാദിയുടെ നിർദ്ദേശാനുസരണം ആണ് ആശുപത്രിയിൽ കുടുബം ദുർമന്ത്രവാദിയുമായി എത്തി ചടങ്ങുകൾ നടത്തിയത്.