ജയ്പൂർ: രാജസ്ഥാനിലിലെ വിവിധയിടങ്ങളില്‍ ഞായറാഴ്ചയുണ്ടായ മിന്നലേറ്റ് ഏഴു കുട്ടികളടക്കം മരിച്ച പതിനെട്ടുപേരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് അറിയിച്ചത്. ജയ്പൂർ, കോട്ട, ജലാവർ, ധോൽപൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് മരണം റിപ്പോര്‍ട്ടുചെയ്തത്.
ആറ് കുട്ടികളടക്കം ഇരുപത്തിയൊന്ന് പേർക്ക് പരിക്കേറ്റു. ഇടിമിന്നലേറ്റ് ജീവൻ നഷ്ടപ്പെട്ട സംഭവം വളരെ സങ്കടകരവും ദൗര്‍ഭാഗ്യകരവുമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം അവർക്ക് മനക്കരുത്ത് നൽകട്ടെയെന്നും ഇവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
ജയ്പൂരിലാണ് വന്‍ ദുരന്തമുണ്ടായത്. പ്രദേശത്തെ അംബർ കോട്ടയ്ക്കടുത്തുള്ള കുന്നിൻ മുകളിൽ 11 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. കാഴ്ചകള്‍ കാണാന്‍ ഒരുക്കിയ ടവറിൽ കയറി സെൽഫി എടുക്കുമ്പോഴാണ് ഇവര്‍ മരിച്ചതെന്നും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജയ്പൂർ പൊലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.
ALSO READ: രാജസ്ഥാനില്‍ മിന്നലേറ്റ് ഏഴു കുട്ടികളടക്കം പതിനെട്ടുപേർ മരിച്ചു