ജയ്‌പൂര്‍: രാജസ്ഥാനിലെ ബാർമർ ജില്ലയില്‍ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ലംഘിച്ച പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് അറസ്റ്റ് ചെയ്‌തു. രഹസ്യാന്വേഷണ വിഭാഗവും സുരക്ഷ ഏജൻസികളും ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് ബോര്‍ഡര്‍ റിലേഷന്‍സ് ഡിഐജി വിനീത് കുമാര്‍ അറിയിച്ചു.
പാകിസ്ഥാൻ പൗരനായ മോഹിത് നോർത്ത് സുമർ ഖാനെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മുനബാവോ പ്രദേശത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ബിഎസ്എഫ് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
രണ്ട് ദിവസം മുമ്പ് പാകിസ്ഥാനിൽ നിന്ന് ഹെറോയിൻ കടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി ഹലാലിയെ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് അറസ്റ്റ് ചെയ്‌തിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
Also read: അതിര്‍ത്തി തര്‍ക്കം; ചൈനയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വ്യോമസേന തലവന്‍