ETV Bharat / bharat

കോൺഗ്രസിനെതിരെ പരിഹാസവുമായി രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ - ജയ്‌പൂർ

ബിഹാർ തെരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിൻ്റെ മോശം പ്രകടനത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി കപിൽ സിബലിനെ വിമർശിച്ചിരുന്നു.

Congress  Rajasthan BJP chief  കോൺഗ്രസിനെതിരെ പരിഹാസം  രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ  ജയ്‌പൂർ  കപിൽ സിബൽ
കോൺഗ്രസിനെതിരെ പരിഹാസവുമായി രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ
author img

By

Published : Nov 17, 2020, 3:49 PM IST

ജയ്‌പൂർ: കപിൽ സിബലിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ പ്രസ്‌താവനയിൽ പരിഹാസവുമായി രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂന. കോൺഗ്രസിനുള്ളിലെ കലഹം വ്യക്തമാക്കുന്നുവെന്നും കോൺഗ്രസ് മുക്ത് ഭാരത് എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം ഉടൻ യാഥാർഥ്യമാകുമെന്നും സതീഷ് പൂന പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിൻ്റെ മോശം പ്രകടനത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി കപിൽ സിബലിനെ വിമർശിച്ചിരുന്നു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നം മാധ്യമങ്ങളിൽ ചർച്ചയായെന്നും ഇത് പാർട്ടി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. കപിൽ സിബൽ ഉൾപ്പെടെ 23 നേതാക്കളാണ് പാർട്ടിയിൽ പരിഷ്‌കാരം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.