ചുരു : രാജസ്ഥാനില്‍ 25 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഭവാനി സിങ്, സുനിൽ രാജ്‌പുത് ദേവേന്ദ്ര സിങ്, വിക്രം സിങ് എന്നിവരാണ് അറസ്റ്റിലായത്. ജോലി കണ്ടെത്താൻ സഹായിക്കാമെന്ന വ്യാജേന അസം സ്വദേശിനിയെ, രാജു എന്ന സുനില്‍ ചുരുവില്‍ എത്തിയ്‌ക്കുകയായിരുന്നു.
യുവതിയ്‌ക്ക് ചുരു റെയില്‍വേ സ്റ്റേഷന്‍റെ സമീപത്തെ ഒരു കെട്ടിടത്തില്‍ താമസം ശരിപ്പെടുത്തി. തുടര്‍ന്ന്, മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൃത്യത്തിനുശേഷം പ്രതികള്‍ 25 കാരിയെ മർദിച്ചു. കൈകൾ കൂട്ടിക്കെട്ടി കെട്ടിടത്തിന്‍റെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിട്ടു.
ALSO READ: ഐപിഎല്‍ താര ലേലത്തില്‍ ശ്രദ്ധാകേന്ദ്രമായി ആര്യനും സുഹാനയും
കൈകളിലെ കയർ, കെട്ടിടത്തിന്‍റെ തൂണിൽ കുരുങ്ങി യുവതി തൂങ്ങിക്കിടക്കുകയുണ്ടായി. ഇതുകണ്ട പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ ചികിത്സയിലാണ് 25 കാരി. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിനും ക്രൂരമായ മര്‍ദനത്തിനും കേസ് രജിസ്‌റ്റര്‍ ചെയ്‌തു.