ETV Bharat / bharat

Himachal rains| ഹിമാചലില്‍ കനത്ത മഴ; തകര്‍ന്നടിഞ്ഞ ശിവക്ഷേത്രത്തിനുള്ളില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു

കഴിഞ്ഞ രണ്ട് ദിവസം ഷിംലയിലുണ്ടായ കനത്ത മഴയിലുണ്ടായ ദുരന്തങ്ങളില്‍ മരിച്ചത് 52 പേര്‍. ഹിമാചലിലെ സമ്മര്‍ ഹില്‍, ഫാഗ്ലി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ രൂക്ഷം. റോഡ് ഗതാഗതവും വൈദ്യുതി, ജല വിതരണവും പൂര്‍ണമായും സ്‌തംഭിച്ചു.

Himachal rains  Rain updates in Himachal Pradesh  Himachal rains  ഹിമാചലില്‍ കനത്ത മഴ  മൃതദേഹം കൂടി കണ്ടെടുത്തു  സമ്മര്‍ ഹില്‍  ഫാഗ്ലി  ഉരുള്‍പൊട്ടല്‍ രൂക്ഷം  സമ്മര്‍ഹില്ലിലും മൃതദേഹം കണ്ടെത്തി  Himachal Pradesh rain updates  Himachal Pradesh rain
ഹിമാചലില്‍ കനത്ത മഴ
author img

By

Published : Aug 15, 2023, 2:27 PM IST

ഹിമാചലില്‍ കനത്ത മഴ

ഷിംല: ഹിമാചല്‍പ്രദേശിലെ കനത്ത മഴയില്‍ തകര്‍ന്ന ഷിംലയിലെ ശിവക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി വിവിധ അപകടങ്ങളില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 52 ആയി. തകര്‍ന്ന് വീണ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങളില്‍ പത്തോളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടങ്ങളില്‍പ്പെട്ട് കാണാതായവര്‍ക്കായി എന്‍ഡിആര്‍എഫിന്‍റെയും പൊലീസിന്‍റെയും തെരച്ചില്‍ ഊര്‍ജിതമാണ്. ഇന്നലെയാണ് കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രം തകര്‍ന്ന് വീണത്. ക്ഷേത്രത്തിലേക്ക് ശിവപൂജ നടത്താനെത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.15 ഓടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും മഴ ശക്തി പ്രാപിച്ചതോടെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് (ഓഗസ്റ്റ് 15) രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സമ്മര്‍ഹില്ലിലും മൃതദേഹം കണ്ടെത്തി: ഹിമാചലിലെ സമ്മര്‍ ഹില്‍, ഫാഗ്ലി എന്നിവിടങ്ങളിലുണ്ടായ രണ്ട് ഉരുള്‍പെട്ടലില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 15 ആയി. ഇന്ന് രാവിലെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്‍ഡിആര്‍എഫ് (നാഷണല്‍ ഡിസാസ്‌റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്), എസ്‌ഡിആര്‍എഫ് (സ്റ്റേറ്റ് ഡിസാസ്‌റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്) തുടങ്ങിയ സംഘങ്ങള്‍ സമ്മര്‍ ഹില്ലില്‍ നടത്തിയ പരിശോധനയില്‍ ഇന്ന് (ഓഗസ്റ്റ് 15) രാവിലെ ആറ് മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. സോളിനിലെ കാണ്ഡഘട്ട്, ജാഡോണ്‍ മേഖലകളിലുണ്ടായ മേഘവിസ്‌ഫോടനത്തിലും നിരവധി പേര്‍ മരിച്ചു. സമ്മര്‍ ഹില്ലിലുണ്ടായ മണ്ണിടിച്ചിലില്‍ ഷിംല, കല്‍ക്ക റെയില്‍വേ ലൈനിന്‍റെ ഭാഗങ്ങള്‍ ഒഴുകി പോയി. നിരവധിയിടങ്ങളില്‍ റെയില്‍വേ ട്രാക്ക് തകര്‍ന്നിട്ടുണ്ടെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ജോഗീന്ദര്‍ സിങ് പറഞ്ഞു. സമ്മര്‍ ഹില്ലില്‍ നിന്നും ആറ് കിലോമീറ്റര്‍ അപ്പുറമുള്ള കോണ്‍ക്രീറ്റ് പാലവും മണ്ണിടിച്ചിലില്‍ തകര്‍ന്നു.

റോഡ് ഗതാഗതം സ്‌തംഭിച്ച് ഷിംല: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും പെട്ട് സംസ്ഥാനത്തെ 857 റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. 4285 ട്രാന്‍സ്‌ഫോര്‍മറുകളാണ് കനത്ത കാറ്റില്‍ തകര്‍ന്നത്. ഇതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും വൈദ്യുതി വിതരണം താറുമാറായി. സംസ്ഥാനത്തെ 12 ജില്ലകളിലേക്കുള്ള ജലവിതരണം നിലച്ചു. മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും പൈപ്പുകള്‍ തകര്‍ന്നതാണ് ജല വിതരണം നിലക്കാന്‍ കാരണമായത്.

കോടികളുടെ നാശനഷ്‌ടം: ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷം കനത്തതോടെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജൂലൈ 24 വരെയുള്ള കണക്ക് അനുസരിച്ച് 7,171 കോടി രൂപയുടെ നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. അതിന് ശേഷവും ദുരന്തങ്ങള്‍ തുടര്‍ന്നിട്ടുള്ളത് കൊണ്ട് നാശനഷ്‌ടങ്ങളുടെ കണക്ക് ഇനിയും വര്‍ധിക്കും. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത മേഘവിസ്‌ഫോടനത്തില്‍ 170 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. വിവിധ ദുരന്തങ്ങളെ തുടര്‍ന്ന് 9600 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.

also read: Himachal Pradesh Rains | ഹിമാചലില്‍ കലിതുള്ളി പെരുമഴ; 257 മരണം, കോടി കണക്കിന് രൂപയുടെ നാശനഷ്‌ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.