ETV Bharat / bharat

കശ്‌മീർ താഴ്‌വരയിൽ മഴയും മഞ്ഞുവീഴ്‌ചയും; ഗതാഗത തടസം, ജനജീവിതം സ്‌തംഭിച്ചു - snowfall in Kashmir

Snowfall in Kashmir: ശ്രീനഗർ- ലേ, ഗുരേസ്- ബന്ദിപോറ, ഷോപ്പിയാനിലെ മുഗൾ റോഡ് എന്നിവയുൾപ്പെടെ നിരവധി ഹൈവേകളിൽ മഞ്ഞ് അടിഞ്ഞ് ഗതാഗത തടസം നേരിടുന്നതിനാൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

കശ്‌മീർ താഴ്‌വരയിൽ മഞ്ഞുവീഴ്‌ച  കശ്‌മീരിൽ റോഡുകളിൽ മഞ്ഞ് വീഴ്‌ചയെ തുടർന്ന് ഗതാഗത തടസം  snowfall in Kashmir  Traffic closed in Kashmir due to snowfall
കശ്‌മീർ താഴ്‌വരയിൽ മഴയും മഞ്ഞുവീഴ്‌ചയും; ഗതാഗത തടസത്തെ തുടർന്ന് ജനജീവിതം സ്‌തംഭിച്ചു
author img

By

Published : Dec 6, 2021, 9:34 AM IST

ശ്രീനഗർ: കശ്‌മീർ താഴ്‌വരയിൽ ഞായറാഴ്‌ച രാവിലെ മുതൽ മഴയും മഞ്ഞുവീഴ്‌ചയും. പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയാണ് നിലവിൽ മലയോരപ്രദേശങ്ങളിലെ താപനില. ശ്രീനഗർ- ലേ, ഗുരേസ്- ബന്ദിപോറ, ഷോപ്പിയാനിലെ മുഗൾ റോഡ് എന്നിവയുൾപ്പെടെ നിരവധി ഹൈവേകളിൽ മഞ്ഞ് അടിഞ്ഞ് ഗതാഗത തടസം നേരിടുന്നതിനാൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

കശ്‌മീർ താഴ്‌വരയിൽ മഴയും മഞ്ഞുവീഴ്‌ചയും; ഗതാഗത തടസത്തെ തുടർന്ന് ജനജീവിതം സ്‌തംഭിച്ചു

പ്രദേശത്ത് മഴയും മഞ്ഞുവീഴ്‌ചയും ഡിസംബർ 6 ഉച്ചവരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗുൽമാർഗ്, പഹൽഗാം, കുപ്‌വാര, സോൻമാർഗ്, ഷോപിയാൻ തുടങ്ങിയ മലയോര മേഖലകളിലാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ശ്രീനഗർ, അനന്ത്നാഗ്, പുൽവാമ എന്നീ സമതല പ്രദേശങ്ങളിൽ മിതമായ മഴ ലഭിച്ചു.

-0.7 ഡിഗ്രി സെൽഷ്യസാണ് ശ്രീനഗറിൽ ഞായറാഴ്‌ച രാത്രി രേഖപ്പെടുത്തിയ താപനില. കാസിഗണ്ടിൽ -0.4 ഡിഗ്രി സെൽഷ്യസ്, പഹൽഗാമിൽ -2.0 ഡിഗ്രി സെൽഷ്യസ്, തെക്കൻ കശ്‌മീരിലെ കോക്കർനാഗിൽ -2.3 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

വടക്കൻ കശ്‌മീരിലെ പ്രശസ്‌ത സ്‌കീ റിസോർട്ട് ആയ ഗുൽമാർഗിൽ -1.2 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില.

Also Read: 200 കോടി തട്ടിപ്പ്; നടി ജാക്വലിൻ ഫെർണാണ്ടസിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.