ETV Bharat / bharat

വടക്കൻ പ്രളയം, വിറങ്ങലിച്ച് ഹിമാചല്‍ : യമുന കരകവിയുന്നു, ഡല്‍ഹിയില്‍ ജാഗ്രത

സത്‌ലജ്, യമുന അടക്കമുള്ള നദികൾ മിക്കതും കരകവിഞ്ഞു. മിന്നല്‍ പ്രളയത്തെ കൺമുന്നില്‍ കണ്ട ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും വൻ നാശനഷ്‌ടമാണ് സൃഷ്‌ടിച്ചത്

Heavy rains batter north India
Etv Bharaവടക്കൻ പ്രളയം, വിറങ്ങലിച്ച് ഹിമാചല്‍ : യമുന കരകവിയുന്നു, ഡല്‍ഹിയില്‍ ജാഗ്രതt
author img

By

Published : Jul 10, 2023, 8:15 PM IST

വടക്കൻ പ്രളയം, വിറങ്ങലിച്ച് ഹിമാചല്‍ : യമുന കരകവിയുന്നു, ഡല്‍ഹിയില്‍ ജാഗ്രത

ന്യൂഡല്‍ഹി : കുത്തിയൊലിച്ചൊഴുകുന്ന വെള്ളം, അതില്‍ ഒഴുകി മറയുന്ന കാറുകൾ അടക്കമുള്ള വാഹനങ്ങൾ. വീടുകളിലേക്ക് ഇരച്ചെത്തുന്ന പ്രളയ ജലം. വടക്കേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ അതി രൂക്ഷമായ പ്രളയ ഭീതിയിലാണ്.

സത്‌ലജ്, യമുന അടക്കമുള്ള നദികൾ മിക്കതും കരകവിഞ്ഞു. മിന്നല്‍ പ്രളയത്തെ കൺമുന്നില്‍ കണ്ട ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും വൻ നാശനഷ്‌ടമാണ് സൃഷ്‌ടിച്ചത്. നാല് പേരാണ് ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ മരിച്ചത്. 200 ഓളം പേർ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റോഡുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ മണ്ണിനടിയിലായതിനാല്‍ പലയിടത്തും പെയ്‌ത മഴയുടെ തോത് പോലും കണക്കാക്കാനായിട്ടില്ല.

പ്രളയദുരിതത്തില്‍ ഉൾപ്പെട്ട മേഖലകളില്‍ അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായത്തിനും ഇടപെടല്‍ നടത്താൻ പ്രധാനമന്ത്രി അതത് സംസ്ഥാനങ്ങളിലെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നല്‍കിയതായി അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തരമായി പിഎം കെയർ ഫണ്ടില്‍ നിന്ന് ധനസഹായം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഷിംല-കല്‍ക ഹൈവേയില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.

also read: Himachal Rain | ബിയാസ് നദിയിലെ ജലനിരപ്പ് ഉയരുന്നു, മാണ്ഡിയില്‍ 6 പേര്‍ ഒറ്റപ്പെട്ടു; ജനങ്ങളോട് വീട്ടില്‍ കഴിയാന്‍ മുഖ്യമന്ത്രി

മഴക്കെടുതികളില്‍ 17 പേർ മരിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അറിയിച്ചു. മണാലിയില്‍ 20 പേരും മറ്റ് വിവിധ സ്ഥലങ്ങളിലായി 300 പേരും ഒറ്റപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. 120 റോഡുകളാണ് കനത്ത മഴയെ തുടർന്ന് തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തത്. അടുത്ത 24 മണിക്കൂറില്‍ ഹിമാചലില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. കനത്ത ജാഗ്രതാനിർദേശമാണ് സംസ്ഥാനത്താകെ നല്‍കിയിട്ടുള്ളത്.

also read: ഡൽഹിയിൽ കനത്ത മഴ; സ്‌കൂളുകൾക്ക് അവധി, മഴക്കെടുതിയിൽ ഇന്നലെ രണ്ട് മരണം

കരകവിഞ്ഞ് യമുന : പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തർപ്രദേശ്, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളാണ് കനത്ത മഴക്കെടുതി നേരിടുന്നത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. യമുന നദി കര കവിയുന്ന സാഹചര്യത്തില്‍ ശക്തമായ ജാഗ്രതാനിർദേശമാണ് ഡല്‍ഹിയില്‍ നല്‍കിയിരിക്കുന്നത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ സേവനവും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിമാചലിലും ഡല്‍ഹിയിലും എൻഡിആർഎഫ്-എസ്‌ഡിആർഎഫ് സംഘങ്ങളാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

also read: Himachal Heavy Rain | കനത്ത മഴ: നദിക്ക് സമീപം നിർത്തിയിട്ട കാർ ഒഴുക്കിൽപ്പെട്ടു; പ്രളയമുന്നറിയിപ്പ് നല്‍കി അധികൃതര്‍

പഞ്ചാബില്‍ ജൂലായ് 13 വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഛണ്ഡിഗഡില്‍ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്. മൊഹാലി, പട്യാല, അംബാല എന്നീ ജില്ലകളിലാണ് കനത്ത മഴ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.