ETV Bharat / bharat

ഡൽഹിയിലെ മലിനീകരണ തോത് കുറയുന്നതായി വിദഗ്‌ധര്‍ - pollution levels down in Delhi-NCR

പ്രദേശത്തുണ്ടായ മഴയും കാറ്റും മലിനീകരണം കുറച്ചുവെന്നാണ് റിപ്പോർട്ട്

ഡൽഹിയിലെ മലിനീകരണം  ഡൽഹിയിലെ മലിനീകരണ തോത് കുറയുന്നു  ന്യൂഡൽഹിയിലെ മലിനീകരണം  ഡൽഹിയിൽ മഴയും കാറ്റും  മലിനീകരണ നിരക്ക് കുറഞ്ഞ് ഡൽഹി  Rain, gusty winds bring pollution levels down in Delhi-NCR  pollution levels down in Delhi-NCR  pollution down in Delhi
ഡൽഹിയിലെ മലിനീകരണ തോത് കുറയുന്നു
author img

By

Published : Nov 16, 2020, 12:37 PM IST

ന്യൂഡൽഹി: മിതമായ തോതിലുള്ള മഴയും പ്രദേശത്തെ കാറ്റിന്‍റെ വേഗതയും ഡൽഹിയിലെ മലിനീകരണ തോത് കുറച്ചുവെന്ന് കാലാവസ്ഥ വിദഗ്‌ധർ. വായുവിന്‍റെ ഗുണനിലവാരം ഇനിയും മെച്ചപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. അതേ സമയം ഫരീദാബാദ്, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ തുടങ്ങിയ സമീപ നഗര പ്രദേശങ്ങളിലെ വായു ഗുണനിലവാരം വളരെ മോശം കാറ്റഗറിയിൽ നിന്ന് മോശം കാറ്റഗറിയിലെത്തി. കഴിഞ്ഞ നാല് വർഷമായി ദീപാവലിയെ തുടർന്ന് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരുന്നു. 2016ലെ ദീപാവലിക്ക് ശേഷമുള്ളതിനേക്കാൾ വളരെ മോശം വായു നിലവാരമാണ് ഈ വർഷം രേഖപ്പെടുത്തിയത്.

2019 നെ അപേക്ഷിച്ച് ഈ വർഷം ദീപാവലി ദിനത്തിൽ എല്ലാ മലിനീകരണ വസ്‌തുക്കളുടെയും അളവ് ഉയർന്നതായി പ്രത്യേക മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. ദീപാവലിയെ തുടർന്നുള്ള ആഘോഷങ്ങളിൽ വലിയ തോതിൽ മലിനീകരണം റിപ്പോർട്ട് ചെയ്‌തെങ്കിലും മഴയും കാറ്റും ഡൽഹിയുടെ രക്ഷക്കെത്തുകയായിരുന്നുവെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.