ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിൽ ഓക്സിജൻ ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും ഓക്സിജൻ നൽകാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ഹരിയാനയിലേക്കും തെലങ്കാനയിലേക്കും ഓക്സിജൻ എക്സ്പ്രസിന്‍റെ പ്രവർത്തം വ്യാപിപ്പിച്ചു.
നേരത്തെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്,ഡൽഹി എന്നിവിടങ്ങളിലേക്ക് റെയിൽവേ ഓക്സിജൻ എക്സ്പ്രസ് സര്‍വീസ് നടത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗം മൂലം രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ മെഡിക്കൽ ഓക്സിജന്‍റെ അഭാവത്തിൽ വലയുകയാണ്.
READ MORE:'ജീവവായു'വുമായി യാത്രാ സജ്ജമാകുന്നു 'ഓക്‌സിജൻ എക്സ്‌പ്രസ്'
രണ്ട് ടാങ്കറുകളുള്ള ട്രെയിൻ വ്യാഴാഴ്ച ഒറീസയിലെ അങ്കുളിൽ നിന്ന് പുറപ്പെടുമെന്നതിനാൽ ഹരിയാനയിലേക്കാവും ആദ്യം ഓക്സിജൻ എക്സ്പ്രസ് എത്തുക എന്ന് റെയിൽവേ അറിയിച്ചു. ഫരീദാബാദിൽ നിന്ന് റൂർക്കേലയിലേക്കുള്ള ശൂന്യമായ റാക്കും യാത്രതിരിച്ചെന്നും ഇന്ന് രാത്രി അവ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റെയിൽവേ പറഞ്ഞു.
ഓക്സിജൻ എക്സ്പ്രസിനായി തെലങ്കാന സർക്കാർ റെയിൽവേയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും 5 ശൂന്യമായ ടാങ്കറുകളുമായി സെക്കന്തരാബാദിൽ നിന്ന് അംഗുലിലേക്ക് ഒരു ട്രെയിൻ യാത്ര തിരിച്ചെന്നും വെള്ളിയാഴ്ച അത് അങ്കുലിലെത്തുമെന്നും റെയിൽവേ അറിയിച്ചു.
READ MORE: വിവിധ സംസ്ഥാനങ്ങളിലേക്ക് 2516.882 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്ത് ഒഡീഷ
അഞ്ച് ടാങ്കറുകളിലായി 76.29 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വഹിക്കുന്ന അഞ്ചാമത്തെ ഓക്സിജൻ എക്സ്പ്രസ് ഉത്തർപ്രദേശിൽ എത്തിച്ചേർന്നു. ഒരു ടാങ്കർ വാരണാസിയിലും ബാക്കി നാല് ടാങ്കറുകൾ ലഖ്‌നൗവിൽ ഇറക്കി. ഉത്തർപ്രദേശിലേക്കുള്ള ആറാമത്തെ ഓക്സിജൻ എക്സ്പ്രസ് യാത്രയിലാണെന്നും നാല് ടാങ്കറുകളിലായി 33.18 മെട്രിക് ടൺ എൽഎംഒയുമായി വെള്ളിയാഴ്ച എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു.