ETV Bharat / bharat

ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ അപകടം: കാരണം എഞ്ചിനിലെ സാങ്കേതിക തകരാറുകളെന്ന് റെയിൽവേ മന്ത്രി - എഞ്ചിനിലെ സാങ്കേതിക തകരാറുകൾ അപകടകാരണം

അപകടം സംഭവിച്ച ട്രെയിനിന്‍റെ കോച്ചുകളിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വാദം തള്ളി റെയിൽവേ മന്ത്രി

Death toll in Bikaner Express accident rises to 9  railway minister on Guwahati Bikaner Express accident  railway minister Ashwini Vaishnaw  Guwahati Bikaner Express accident reason  technical glitches in the engine is the reason for Bikaner Express accident  ഗുവാഹത്തി ബിക്കാനീർ എക്‌സ്‌പ്രസ്‌ അപകടം  എഞ്ചിനിലെ സാങ്കേതിക തകരാറുകൾ അപകടകാരണം  റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ അപകടം: കാരണം എഞ്ചിനിലെ സാങ്കേതിക തകരാറുകളെന്ന് റെയിൽവേ മന്ത്രി
author img

By

Published : Jan 14, 2022, 6:30 PM IST

കൊൽക്കത്ത: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി 9 പേർ മരിക്കാനിടയായ സംഭവത്തിൽ അപകടകാരണം എഞ്ചിനിലെ സാങ്കേതിക തകരാറുകളാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

പശ്ചിമ ബംഗാളിലെ മെയ്‌നാഗുരിയിലെ ദോമോഹാനിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നോർത്ത് ഫ്രോണ്ടിയർ റെയിൽവേ ജനറൽ മാനേജർ അൻഷുൽ ഗുപ്ത നൽകുന്ന വിരങ്ങളനുസരിച്ച് അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം ഇതിനോടകം 100 കടന്നു. ഇവരിൽ 15 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

READ MORE:Guwahati-Bikaner Express Derailed: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി, 9 മരണം: video

വെള്ളിയാഴ്ച രാവിലെ അപകടസ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി, അപകടം സംഭവിച്ച ട്രെയിനിന്‍റെ കോച്ചുകളിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വാദം തള്ളി. കേടായ ഉപകരണങ്ങൾ ശേഖരിച്ച് പരിശോധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ അപകടം സംബന്ധിച്ച് ചർച്ച നടത്തുന്നതായും റെയിൽവേ സേഫ്റ്റി കമ്മീഷണർ ഉടൻ അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയിൽ നിർത്തിവച്ച രക്ഷാപ്രവർത്തനം വെള്ളിയാഴ്ച പുലർച്ചെയോടെ ആരംഭിച്ചു. വൈകുന്നേരമോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. അപകടത്തെ തുടർന്ന് റെയിൽവേ ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഓവർഹെഡ് കേബിളുകൾ തകരുകയും ചെയ്തു.

ബിജെപിയുടെ പ്രാദേശിക ലോക്‌സഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ ജോൺ ബർല നേരത്തെ അപകടസ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റ എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. റെയിൽവേ വകുപ്പും എൻഡിആർഎഫും സംസ്ഥാന ദുരന്തനിവാരണ വകുപ്പും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.