ഭോപ്പാൽ: നഗരത്തിലെ റെയിൽവെ ജീവനക്കാർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. വെസ്റ്റേൺ റെയിൽവെ ഭരണകൂടം 3000ത്തോളം റെയിൽവെ ജീവനക്കാരെയും കുടുംബങ്ങളെയും കൂടി കൊവിഡ് വാക്‌സിനേഷന് വിധേയമാക്കുമെന്ന് മുതിർന്ന പിആർഒ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി 150 ഡോസ് കൊവിഡ് വാക്‌സിനുകൾ എത്തി. കഴിഞ്ഞ വർഷം മുതൽ റെയിൽവെ ജീവനക്കാർ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമാണ്. ജീവനക്കാരിൽ പലരിലും തന്നെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നലെ ടിക്ക ഉത്സവ് ആരംഭിച്ചിരുന്നു. ടിക്കാ ഉത്സവ് കൊവിഡിനെതിരായ രണ്ടാമത്തെ യുദ്ധമാണെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. ഇൻഡോറിൽ കഴിഞ്ഞ 24 മണിക്കൂറിൽ 923 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 1,005 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും 70,512 പേർ കൊവിഡ് നിന്ന് മുക്തരായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കൂടുതൽ വായനക്ക്: വാക്സിനേഷനെ 'ടിക്കാ ഉത്സവം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി