ചണ്ഡീഗഢ്: ജൂനിയർ ഗുസ്തി താരം സാഗർ റാണയെ ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റിലാകുന്നത്.
ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ നടന്ന കലഹത്തിനിടെ സുശീൽ കുമാർ മുൻ ജൂനിയർ ദേശീയ ചാമ്പ്യനായ സാഗർ റാണയെ (23) മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ സുശീൽ കുമാർ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി രോഹിണി കോടതി തള്ളിയിരുന്നു.
Also Read: ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് രോഗം
വ്യക്തിഗത കായികയിനത്തിൽ രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയ ഏക ഇന്ത്യൻ ഗുസ്തി താരമാണ് സുശീൽ കുമാർ. ഇന്ത്യയ്‌ക്കു വേണ്ടി 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2008 ബീജിങ് ഒളിമ്പിക്‌സിൽ വെങ്കലവും നേടിയിരുന്നു.