ETV Bharat / bharat

ഇന്ധന വിലക്കയറ്റത്തെ കുറിച്ച് മോദിയോട് ചോദിക്കൂ, അദ്ദേഹം പാത്രം കൊട്ടാൻ പറയും : രാഹുൽ ഗാന്ധി - ഇന്ധനവിലയിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസ വീണ്ടും വർധിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

Rahul gandhi on fuel hike  Rahul Gandhi slams centre over hike in petrol price  Petrol Diesel price hike  Congress on petrol hike  ഇന്ധനവില വർധനവിൽ രാഹുൽ ഗാന്ധി  കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  ഇന്ധനവിലയിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി  ഡീസൽ പെട്രോൾ വിലവർധനവിൽ രാഹുൽ ഗാന്ധി
'ഇന്ധന വിലക്കയറ്റത്തെ കുറിച്ച് മോദിയോട് ചോദിക്കൂ, അദ്ദേഹം പാത്രം കൊട്ടാൻ പറയും': രാഹുൽ ഗാന്ധി
author img

By

Published : Mar 22, 2022, 4:56 PM IST

ന്യൂഡൽഹി : ഇന്ധനവില വർധനവിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധനവില വർധനവിന്‍റെ 'ലോക്ക്‌ഡൗൺ' കാലാവധി അവസാനിച്ചുവെന്നായിരുന്നു പരിഹാസരൂപേണ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസ വീണ്ടും വർധിപ്പിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം.

'ഗ്യാസ്, ഡീസൽ, പെട്രോൾ എന്നിവയുടെ വിലയിൽ ഏർപ്പെടുത്തിയിരുന്ന 'ലോക്ക്ഡൗ‌ൺ' കേന്ദ്രം പിൻവലിച്ചു. ഇന്ധനവിലയിൽ സർക്കാർ ഇനി തുടർച്ചയായി 'വികസനം' കൊണ്ടുവരും. വിലക്കയറ്റ പകർച്ചവ്യാധിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കൂ, അദ്ദേഹം പാത്രം കൊട്ടാൻ പറയും'- രാഹുൽ ഗാന്ധി ഹിന്ദിയിൽ കുറിച്ചു.

  • गैस, डीज़ल और पेट्रोल के दामों पर लगा ‘Lockdown’ हट गया है।

    अब सरकार लगातार क़ीमतों का ‘Vikas’ करेगी।

    महंगाई की महामारी के बारे में प्रधानमंत्री जी से पूछिए, तो वो कहेंगे #ThaliBajao

    — Rahul Gandhi (@RahulGandhi) March 22, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ:വിരാട് രാമായണ ക്ഷേത്ര നിർമാണത്തിന് രണ്ടരക്കോടിയുടെ ഭൂമി സൗജന്യമായി നൽകി മുസ്ലിം കുടുംബം

പെട്രോൾ, ഡീസൽ വില വർധനവിന് പുറമേ, ഗാർഹിക പാചക വാതക സിലിണ്ടറിനും 50 രൂപ വർധിപ്പിച്ചു. ഇതോടെ നാലര മാസത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരക്ക് പരിഷ്‌കരണത്തിലെ ഇടവേള കേന്ദ്രം അവസാനിപ്പിച്ചുവെന്നാണ് പ്രതിപക്ഷ പാർട്ടികള്‍ ആരോപിക്കുന്നത്. വിലവർധനവോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയിൽ നിന്ന് 96.21 രൂപയായി ഉയർന്നു. കൂടാതെ ഡീസൽ നിരക്ക് ലിറ്ററിന് 86.67 രൂപയിൽ നിന്ന് 87.47 രൂപയായും വർധിപ്പിച്ചു.

അതേസമയം സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്‍റെ (14.2 കിലോഗ്രാം) വില 949.50 രൂപയായാണ് കൂട്ടിയത്. 2021 ഒക്‌ടോബർ ആറിനാണ് ഏറ്റവും ഒടുവില്‍ എൽപിജി നിരക്ക് പരിഷ്‌കരിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നതിനാൽ നവംബർ നാല് മുതൽ പെട്രോൾ, ഡീസൽ വിലവർധനവ് മരവിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.