ETV Bharat / bharat

'ആരെയും ഭയക്കില്ല, ചോദ്യം ചോദിക്കുന്നത് തുടരും', അയോഗ്യതയ്ക്ക് ശേഷമുള്ള ആദ്യ വാർത്ത സമ്മേളനത്തില്‍ രാഹുല്‍

അയോഗ്യതയില്‍ ഭയപ്പെടുന്നില്ലെന്ന് വാർത്ത സമ്മേളനത്തില്‍ പറഞ്ഞ രാഹുല്‍ ഗാന്ധി ആർക്കും തന്നെ നിശബ്‌ദനാക്കാനാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

Rahul Gandhi
അയോഗ്യതയ്ക്ക് ശേഷമുള്ള ആദ്യ വാർത്ത സമ്മേളനത്തില്‍ രാഹുല്‍
author img

By

Published : Mar 25, 2023, 1:18 PM IST

Updated : Mar 25, 2023, 3:02 PM IST

ന്യൂഡല്‍ഹി: ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി നടത്തിയ വാർത്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭ സ്പീക്കർ ഓം ബിർള എന്നിവർക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യതയില്‍ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ അവർക്ക് തന്നെ നിശബ്‌ദനാക്കാനാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. പാർലമെന്‍റില്‍ സംസാരിക്കാൻ അനുവദിക്കില്ലെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് പറഞ്ഞ രാഹുല്‍ മോദി- അദാനി ബന്ധം വീണ്ടും ആവർത്തിച്ചു. രാജ്യത്തിന് എതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നും രാഹുല്‍ വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. അദാനി വിഷയത്തില്‍ തന്‍റെ അടുത്ത പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നതിനാലാണ് ലോക്‌ സഭയില്‍ നിന്നും തന്നെ അയോഗ്യനാക്കിയത്.

ഈ വിഷയത്തിൽ സർക്കാർ അനുഭവിക്കുന്ന പരിഭ്രാന്തിയിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കുന്നതിന്‍റെ ഭാഗമായണ് ഇപ്പോള്‍ നടക്കുന്ന കളികള്‍. വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ചോദ്യങ്ങൾ ചോദിക്കുന്നത് തുടരും. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് 20000 കോടി രൂപ നിക്ഷേപിച്ചത് ആരാണെന്ന ചോദ്യം അവശേഷിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

അദാനിയുടെ ഷെൽ കമ്പനികളുടെ തെളിവുകൾ താൻ സഭയിൽ കാണിച്ചുവെന്നു പറഞ്ഞ രാഹുല്‍, അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തു. ഇവരും തമ്മിള്ള ബന്ധം തെളിയിക്കുന്നതിനായി ഓസ്‌ട്രേലിയയില്‍ വച്ച് മോദിയും അദാനിയും സ്‌റ്റേറ്റ് ബാങ്ക് ചെയർമാനുമൊന്നിച്ചുള്ള ചിത്രം രാഹുല്‍ ലോക്സഭയില്‍ നേരത്തെ ഉയര്‍ത്തുകയും ചെയ്‌തിരുന്നു.

"അദാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച 20000 കോടിയെ കുറിച്ച് എന്തുകൊണ്ട് ആരും ചോദ്യം ചെയ്യുന്നില്ല. അദ്ദേഹത്തിന്‍റെ പക്കല്‍ പണമില്ല. അപ്പോൾ ഈ പണം എവിടെ നിന്ന് വന്നു?. ഇതിൽ ഒരു ചൈനീസ് പൗരനും ഉള്‍പ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ആരും ചോദ്യങ്ങൾ ചോദിക്കാത്തത്?" രാഹുൽ ചോദിച്ചു.

"ലോക്‌സഭയിലെ എന്‍റെ പ്രസംഗം ഒഴിവാക്കി. പിന്നീട് എന്‍റെ നിലപാടില്‍ വിശദീകരണവുമായി ഞാൻ സ്പീക്കർക്ക് ഒരു കത്ത് എഴുതിരുന്നു. അതില്‍ എന്‍റെ വാദങ്ങളത്രയും ഞാന്‍ നിരത്തി.

ഈ ആരോപണങ്ങൾ ഒന്നും തന്നെ ഞാന്‍ കെട്ടിച്ചമച്ചതല്ല. മാധ്യമങ്ങളില്‍ ഇതിനകം ലഭ്യമായ ഗവേഷണങ്ങളുടെ പിന്തുണ അവയ്‌ക്കുണ്ട്. പാർലമെന്‍റിൽ ചില മന്ത്രിമാർ ഞാന്‍ കള്ളം പറയുകയാണെന്ന് പറയുമ്പോഴും തന്‍റെ പേരില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും മറുപടി നൽകാൻ അനുവദിക്കണമെന്ന് സ്‌പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഒരു അംഗത്തിനെതിരെ ആരോപണങ്ങൾ ഉയർന്നാൽ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കണമെന്നത് പാർലമെന്‍റിന്‍റെ ചട്ടമാണ്. പക്ഷേ അങ്ങനെ ചെയ്യാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്". രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അയോഗ്യനാക്കപ്പെടുന്നതിനോ ജയിലിൽ അടയ്ക്കപ്പെടുന്നതിനോ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "അവർ എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും, ഞാൻ എന്‍റെ ജോലി തുടരും" രാഹുല്‍ പറഞ്ഞു. തനിക്ക് പിന്തുണ നൽകിയതിന് എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി പറഞ്ഞ രാഹുല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചുള്ളതാവുമെന്നും പ്രതികരിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, പാർട്ടി ജനറൽ സെക്രട്ടറിമാരായ ജയറാം രമേഷ്, കെസി വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ രാഹുലിനൊപ്പമുണ്ടായിരുന്നു.

Last Updated : Mar 25, 2023, 3:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.