ETV Bharat / bharat

ജവഹർലാൽ നെഹ്റുവിന് ആദരമർപ്പിച്ച് രാഹുൽ ഗാന്ധി

author img

By

Published : May 27, 2021, 11:09 AM IST

1919ൽ ഐഎൻസിയിൽ ചേർന്ന നെഹ്റു ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും നേതൃത്വം കൊടുത്തു.

Rahul Gandhi pays tribute to Jawaharlal Nehru  Rahul Gandhi  Jawaharlal Nehru death anniversary  ജവഹർലാൽ നെഹ്റുവിന് ആദരമർപ്പിച്ച് രാഹുൽ ഗാന്ധി  ജവഹർലാൽ നെഹ്റു  രാഹുൽ ഗാന്ധി  ജവഹർലാൽ നെഹ്റുവിന്‍റെ 57-ാം ചരമ വാർഷികം
ജവഹർലാൽ നെഹ്റുവിന് ആദരമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ആദരമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ 57-ാം ചരമ വാർഷികത്തിലാണ് രാഹുൽ ഗാന്ധി ശാന്തിവനത്തിലെത്തി അദ്ദേഹത്തിന്‍റെ സ്‌മാരകത്തിൽ പൂക്കളർപ്പിച്ചത്. 'പരിശോധിക്കപ്പെടാത്ത തിന്മ വളരുന്നു, അനുവദിക്കപ്പെടുന്ന തിന്മ സർവതും വിഷലിപ്‌തമാക്കുന്നു' എന്ന നെഹ്റുവിന്‍റെ പ്രസിദ്ധമായ വാക്കുകളും രാഹുൽ ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധിയെ കൂടാതെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നെഹ്രുവിന് ആദരമർപ്പിച്ചു.

Also Read: നവതിയില്‍ ഒഎന്‍വി ; ആ സര്‍ഗ ധന്യതയുടെ സ്മൃതി നിറവില്‍ മലയാളം

1889 നവംബർ 14ന് അലഹാബാദിലായിരുന്നു നെഹ്റു ജനിച്ചത്. 1919ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം മഹാത്മ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരത്തിലും പങ്കാളിയായി. 1923 സെപ്റ്റംബറിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആയും നെഹ്റുവിനെ തെരഞ്ഞെടുത്തു. 1947 ഓഗസ്റ്റ് 15ന് അദ്ദേഹം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്തു. 1964 മെയ് 27ന് അസുഖ ബാധിതനായി മരിക്കുന്നത് വരെ അദ്ദേഹമായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.