ETV Bharat / bharat

'കെസിആർ സംസ്ഥാനത്തെ കൊള്ളയടിക്കുന്നു, കോൺഗ്രസ് ജയിച്ചാൽ തെലങ്കാനയിൽ സ്‌ത്രീകൾക്ക് പ്രതിമാസം 4000 രൂപ ആനുകൂല്യം': രാഹുൽ ഗാന്ധി - തെലങ്കാന കോൺഗ്രസ് വാഗ്‌ദാനം

Rahul Gandhi On Telangana Rally: കോൺഗ്രസ് ജനങ്ങളുടെ സർക്കാർ. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി രാഹുൽ ഗാന്ധി

Rahul Gandhi  Telangana women can benefit if voted congress  Rahul Gandhi On Telangana Rally  Rahul Gandhi Telangana election campaign  രാഹുൽ ഗാന്ധി  തെലങ്കാവ പ്രചാരണത്തിൽ രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി തെലങ്കാന പ്രചാരണം  തെലങ്കാനയിൽ സ്‌ത്രീകൾക്ക് അനുകൂല്യങ്ങൾ  തെലങ്കാന തെരഞ്ഞെടുപ്പ്  തെലങ്കാന കോൺഗ്രസ് വാഗ്‌ദാനം
Rahul Gandhi On Telangana Rally
author img

By ETV Bharat Kerala Team

Published : Nov 2, 2023, 12:14 PM IST

Updated : Nov 2, 2023, 1:52 PM IST

ഹൈദരാബാദ് : നവംബർ 30ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ (Telangana Assembly Election) കോൺഗ്രസ് അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ സ്‌ത്രീകൾക്ക് 4000 രൂപ വരെ ആനുകൂല്യം ലഭ്യമാക്കുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി (Rahul Gandhi). സാമൂഹിക പെൻഷൻ, എൽപിജി സിലിണ്ടർ ലാഭിക്കൽ, സർക്കാർ ബസുകളിലെ സൗജന്യ യാത്ര എന്നിവ വഴി ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നാണ് രാഹുലിന്‍റെ വാഗ്‌ദാനം. കാളേശ്വരം പദ്ധതിയുടെ മെഡിഗഡ്ഡ ബാരേജിന് സമീപമുള്ള അമ്പാടിപ്പള്ളി ഗ്രാമത്തിൽ നടന്ന വനിത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (Rahul Gandhi On Telangana Rally).

ഈ മാസം 30 നാണ് തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (Telangana CM K Chandrasekhar Rao) കൊള്ളയടിച്ച മുഴുവൻ പണവും ജനങ്ങൾക്ക് കോൺഗ്രസ് തിരികെ നൽകും. മുഖ്യമന്ത്രിയുടെ കൊള്ളയടി ഏറ്റവും കൂടുതൽ ബാധിച്ചത് സംസ്ഥാനത്തെ സ്‌ത്രീകളെയാണ്. ആ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ കോൺഗ്രസ് പാർട്ടി തിരികെ നിക്ഷേപിക്കും. ആദ്യഘട്ടമെന്ന നിലയിൽ എല്ലാ മാസവും 2500 രൂപ സാമൂഹിക പെൻഷനായി സ്‌ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.

തെലങ്കാനയിൽ വാഗ്‌ദാനങ്ങളുമായി രാഹുൽ : കൂടാതെ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോൾ 1000 രൂപ വിലയുള്ള എൽപിജി സിലിണ്ടർ 500 രൂപയ്‌ക്ക് ലഭ്യമാക്കുമെന്നും സർക്കാർ ബസുകളിൽ സ്‌ത്രീകൾക്ക് യാത്ര സൗജന്യമാക്കി നൽകുമെന്നും കോൺഗ്രസ് ജനങ്ങളുടെ സർക്കാർ ആണെന്നും രാഹുൽ പ്രചാരണത്തിന്‍റെ ഭാഗമായി പറഞ്ഞു (Rahul Gandhi promises in Telangana). കാളേശ്വരം പദ്ധതി കെസിആറിന് പണമുണ്ടാക്കാനുള്ള എടിഎം പോലെയായി മാറി. ഇത് പ്രവർത്തിപ്പിക്കണമെങ്കിൽ തെലങ്കാനയിലെ എല്ലാ കുടുംബങ്ങളും പ്രതിവർഷം 31,500 രൂപ നൽകേണ്ടിവരുമെന്നും രാഹുൽ ആരോപിച്ചു.

ഫ്യൂഡൽ ഭരണം അവസാനിപ്പിക്കണം, ജനങ്ങളുടെ സർക്കാർ വരണം : സംസ്ഥാനത്ത് പ്രധാനമായും കോൺഗ്രസും കെസിആറിന്‍റെ നേതൃത്വത്തിലുള്ള ബിആർഎസും തമ്മിലാണ് മത്സരമെങ്കിലും ബിജെപിയും എംഐഎമ്മും (MIM) ബിആർഎസിനൊപ്പം നിന്ന് കോൺഗ്രസിനെ നേരിടാനാണ് ശ്രമിക്കുക. എംഐഎമ്മും ബിജെപിയും ബിആർഎസിനെ പിന്തുണയ്‌ക്കുന്നു. അതിനാൽ കെസിആറിന്‍റെ ഫ്യൂഡൽ ഭരണം അവസാനിപ്പിക്കാനും ജനങ്ങളുടെ സർക്കാരിനെ സ്ഥാപിക്കാനും കോൺഗ്രസിനെ പിന്തുണക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

Also Read : Priyanka Gandhi With Election Promises: ഛത്തീസ്‌ഗഡ് 'കൈ' പിടിക്കാന്‍; കോണ്‍ഗ്രസിന്‍റെ എട്ട് വമ്പന്‍ വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

Last Updated : Nov 2, 2023, 1:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.