ബെംഗളൂരു : കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ന് (ഒക്‌ടോബര്‍ 15) 1,000 കിലോമീറ്റര്‍ പിന്നിടും. കര്‍ണാടകയിലെ ബെല്ലാരി നഗരത്തില്‍ പ്രവേശിക്കുന്നതോടെയാണ് പദയാത്ര 1,000 കിലോമീറ്റര്‍ എന്ന നാഴികക്കല്ല് പിന്നിടുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ന് ബെല്ലാരിയില്‍ കോൺഗ്രസ് പ്രവര്‍ത്തക സമ്മേളനം നടക്കുമെന്ന് നേതൃത്വം പ്രസ്‌താവനയില്‍ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് 24 ദിവസം കൊണ്ടാണ് 389 കിലോമീറ്റര്‍ പിന്നിട്ടത്. കാല്‍നടയായി മുന്നേറിയ ഏറ്റവും ദൈര്‍ഘ്യമേറിയ മാര്‍ച്ചായിരുന്നു ദണ്ഡിയാത്ര. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവ് കാൽനടയായി നയിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ജാഥയാണ് ഭാരത് ജോഡോ യാത്രയെന്ന് കോണ്‍ഗ്രസ് പറയുന്നു.
-
We have come a long way from where we started!
— Bharat Jodo (@bharatjodo) October 15, 2022 " class="align-text-top noRightClick twitterSection" data="
An incredible journey, but a long way to go yet.
Stay tuned with us as we progress further to unite India. #BharatJodoYatra Today's schedule pic.twitter.com/acHYcttT1V
">We have come a long way from where we started!
— Bharat Jodo (@bharatjodo) October 15, 2022
An incredible journey, but a long way to go yet.
Stay tuned with us as we progress further to unite India. #BharatJodoYatra Today's schedule pic.twitter.com/acHYcttT1VWe have come a long way from where we started!
— Bharat Jodo (@bharatjodo) October 15, 2022
An incredible journey, but a long way to go yet.
Stay tuned with us as we progress further to unite India. #BharatJodoYatra Today's schedule pic.twitter.com/acHYcttT1V
3,500 കിലോമീറ്റർ യാത്ര കോൺഗ്രസിനും രാജ്യത്തിനും ചരിത്ര സംഭവമായിരിക്കുമെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. സെപ്‌റ്റംബർ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കര്‍ണാടകയിലെത്തിയത്. ഇവിടുത്തെ പര്യടനത്തിനിടെ ചിത്രദുർഗ ജില്ലയില്‍ വിവിധ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട സ്‌ത്രീകളുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തി.
ഇതാദ്യമായാണ് ഒരു ദേശീയ നേതാവ് ബഞ്ചാര, ഡക്കലിഗ, സുഡുഗഡു സിദ്ധ, ഡോംബരു, ധോംബി ദാസ എന്നീ ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട വ്യക്തികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത്. തൊഴില്‍രഹിതരായ 2000ത്തോളം യുവാക്കളുമായും രാഹുല്‍ ഗാന്ധി സംവദിച്ചിരുന്നു. കര്‍ണാടകയില്‍ ഇതുവരെ ഒന്നര ലക്ഷം പേരാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളായത്.