ദിസ്‌പൂർ: മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ദിസ്പൂരിലെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് അദ്ദേഹം മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. മൂന്ന് ദിവസത്തെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച സംസ്‌കരിക്കും.
മുഖ്യമന്ത്രിയായി 15 വർഷം സേവനമനുഷ്ടിച്ചയാളാണ് ഗൊഗോയ്. നവംബർ 26ന് ഗൊഗോയിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുളള യാത്ര കലാക്ഷേത്രയിൽ നിന്ന് ആരംഭിക്കും. സംസ്കാരം ജന്മനാടായ ടൈറ്റബോറിനുപകരം ഗുവാഹത്തിയിൽ നടക്കും.