ETV Bharat / bharat

അദാനിയുടെ ഇന്ത്യയും ജാതിസെന്‍സസും; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി - rahul and rajasthan election 2023

Rahul Gandhi attacks PM Modi: 'കോൺഗ്രസ് പാർട്ടി നിങ്ങൾക്ക് ഏഴ് ഉറപ്പുകളാണ് നൽകിയത്... ഞങ്ങൾക്ക് അദാനിയുടെ ഇന്ത്യ വേണ്ട... അതിനാണ് ഞങ്ങൾ ഏഴ് ഗ്യാരണ്ടികൾ നൽകിയത്...' വ്യവസായി ഗൗതം അദാനി വിഷയത്തിൽ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Rahul Gandhi attacks PM Modi  Adani issue  caste census issue  Rahul Gandhi  Narendra Modi  പ്രധാനമന്ത്രി നരേന്ദ്ര മോദി  രാഹുൽ ഗാന്ധി  കോൺഗ്രസ്  Congress Party  പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി  Congress Party give seven guarantees
Rahul Gandhi attacks PM Modi
author img

By ETV Bharat Kerala Team

Published : Nov 19, 2023, 5:31 PM IST

ദൗസ (രാജസ്ഥാൻ): അദാനി വിഷയത്തിലും ജാതി സെൻസസ് വിഷയത്തിലും (Adani issue and caste census issue) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi attacks PM Modi). രാജസ്ഥാനിലെ ദൗസയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ്‌ കോൺഗ്രസ് നേതാവിന്‍റെ പരാമര്‍ശം.

'ജാതിയില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു; അവകാശങ്ങൾ നൽകേണ്ട സമയമായപ്പോൾ ദരിദ്രർ മാത്രമേ ഉള്ളൂ, ജാതിയില്ലായിരുന്നു. പോരാട്ടം പ്രോത്സാഹിപ്പിക്കുന്നതിന് സമയമാകുമ്പോൾ ഒബിസികളും ദളിതരുമുണ്ട്...'. തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ റാലിക്കിടയില്‍ പ്രധാനമന്ത്രി മോദി (Narendra Modi) കോൺഗ്രസ് പാർട്ടിയെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ വിമര്‍ശനം.

'ഇത്തരമൊരു നാട്ടിലെ കുട്ടികള്‍ക്കായി കോൺഗ്രസ് ഒരു കല്ലും ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം. കൂടാതെ 'ഇപ്പോൾ രാജ്യം മുഴുവൻ ക്രിക്കറ്റിനോടുള്ള ആവേശത്തിലാണ്, ക്രിക്കറ്റിൽ ഒരു ബാറ്റ്‌സ്‌മാൻ വന്ന് തന്‍റെ ടീമിനായി റൺസ് നേടുന്നു. ഇത്തരത്തില്‍ ആളുകളെ പരസ്‌പരം ഓടിക്കുന്ന തിരക്കിലാണ്‌ കോൺഗ്രസ് പാർട്ടിയെന്നും (Congress Party) രാജസ്ഥാനിലെ ചുരു ജില്ലയിലെ താരാനഗറിൽ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

നവംബർ 23 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങൾക്ക് ഏഴ് ഉറപ്പുകളാണ് കോണ്‍ഗ്രസ്‌ പാർട്ടി നൽകിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു (Congress Party give seven guarantees). 'രാജസ്ഥാനിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കോൺഗ്രസ് പ്രതിവർഷം 10,000 രൂപ കൈമാറും. കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ സിലിണ്ടറുകൾക്ക് 500 രൂപ വിലവരും.കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട്‌ രാഹുൽ ഗാന്ധി വ്യക്തമാക്കി.

'പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ പെൻഷൻ പദ്ധതി റദ്ദാക്കി. ഞങ്ങൾ അത് രാജസ്ഥാനിൽ നടപ്പാക്കി. ലക്ഷക്കണക്കിന് ആളുകൾക്ക് ഇതില്‍ നിന്നും പ്രയോജനമുണ്ടായെന്നും" കോൺഗ്രസ് നേതാവ് പറഞ്ഞു. 'കോൺഗ്രസ് പാർട്ടി നിങ്ങൾക്ക് ഏഴ് ഉറപ്പുകളാണ് നൽകിയത്, ഞങ്ങൾക്ക് അദാനിയുടെ ഇന്ത്യ വേണ്ട. അതിനാണ് ഞങ്ങൾ ഏഴ് ഗ്യാരണ്ടികൾ നൽകിയത്.' വ്യവസായി ഗൗതം അദാനി വിഷയത്തിൽ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി കൂട്ടിചേര്‍ത്തു.

രാജസ്ഥാൻ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ 2023 ഡിസംബർ 3 ന് നടക്കും. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ കോൺഗ്രസ് 99 സീറ്റുകൾ നേടിയപ്പോൾ ബിജെപി 73 സീറ്റുകളിൽ അവസാനിച്ചു. ബിഎസ്‌പി എംഎൽഎമാരുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെയാണ് ഗെലോട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്.

ALSO READ: ഡിസംബര്‍ 1 ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ ; നവംബര്‍ 29 ലെ സന്ദര്‍ശനം മാറ്റി

ALSO READ: രാജ്യമെമ്പാടും ജനകേന്ദ്രീകൃത ഭരണം തിരികെ കൊണ്ടു വരണം ; രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.