ETV Bharat / bharat

'മണിപ്പൂര്‍ കലാപം രൂക്ഷമാക്കിയത് മോദിയുടെ മൗനവും നിഷ്‌ക്രിയത്വവും' ; ആഞ്ഞടിച്ച് രാഹുല്‍ - latest news in New Delhi

മണിപ്പൂരില്‍ സ്‌ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ പ്രധാനമന്ത്രി മൗനത്തിലാണെന്ന് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ അരങ്ങേറുന്ന യുദ്ധത്തിന് തങ്ങള്‍ സാക്ഷികളാണെന്ന് മഹുവ മൊയ്ത്ര‌.

Rahul Gandhi and Mahua Moitra criticized PM  പ്രധാനമന്ത്രിയുടെ മൗനം  മണിപ്പൂര്‍ കലാപം  പ്രധാനമന്ത്രി നരേന്ദ്ര മോദി  അരങ്ങേറുന്നത് യുദ്ധമാണ്  വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും മഹുവ മൊയ്ത്രയും  രാഹുല്‍ ഗാന്ധി  മഹുവ മൊയ്ത്ര  പ്രധാനമന്ത്രിക്ക് രൂക്ഷ വിമര്‍ശനം  rahul gandhi news updates  latest news in New Delhi  New Delhi news updates  latest news in New Delhi  രാഹുല്‍ ഗാന്ധിയും മഹുവ മൊയ്ത്രയും
ആഞ്ഞടിച്ച് രാഹുല്‍
author img

By

Published : Jul 20, 2023, 12:54 PM IST

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം നഗ്നരാക്കി റോഡിലൂടെ നടത്തുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നരേന്ദ്ര മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിലെ സ്ഥിതി മോശമാക്കിയതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മെയ്‌ 3ന് മണിപ്പൂരില്‍ പൊട്ടി പുറപ്പെട്ട കലാപത്തില്‍ ഇതിനകം 120ലധികം പേരാണ് കൊല്ലപ്പെട്ടത്.

കലാപത്തെ കുറിച്ച് പ്രധാനമന്ത്രി ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും യാതൊരു വിധ നടപടികളും സ്വീകരിച്ചില്ലെന്നും അതാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരാന്‍ കാരണമായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'പ്രധാനമന്ത്രിയുടെ മൗനം സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നത്. സമാധാനമാണ് ഇതിന് മുന്നിലുള്ള ഏക മാര്‍ഗം' -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

  • PM’s silence and inaction has led Manipur into anarchy.

    INDIA will not stay silent while the idea of India is being attacked in Manipur.

    We stand with the people of Manipur. Peace is the only way forward.

    — Rahul Gandhi (@RahulGandhi) July 19, 2023 " class="align-text-top noRightClick twitterSection" data=" ">

സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരിലെത്തി സ്ഥിതിഗതി വിലയിരുത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്‌ത രാഹുല്‍ ഗാന്ധി ഇതാദ്യമായല്ല വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര പറഞ്ഞു. 'മണിപ്പൂരില്‍ അരങ്ങേറുന്നത് ഒരു ആഭ്യന്തര യുദ്ധമാണ്. യുദ്ധത്തിന് ഞങ്ങളെല്ലാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തിന് അകത്ത് നടക്കുന്ന സംഭവമാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്' -മഹുവ മൊയ്‌ത്ര പറഞ്ഞു.

  • Manipur is civil war.
    We are witnessing war crimes
    This is happening in our country .
    This is what @BJP4India has reduced Bharat to.

    — Mahua Moitra (@MahuaMoitra) July 20, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ന് (ജൂലൈ 20) മുതൽ ദേശീയ തലസ്ഥാനത്ത് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽ മണിപ്പൂര്‍ കലാപത്തെ കുറിച്ച് ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ചതായുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പുറത്ത് വന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്‌ത്രീകളെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ പീഡനമാണ് മണിപ്പൂരില്‍ നടന്നിട്ടുള്ളത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്.

ആരോപണങ്ങളുമായി ഐടിഎല്‍എഫ്: സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ജനമധ്യത്തിലൂടെ നടത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കുക്കി സംഘടന ഐടിഎല്‍എഫ് രംഗത്ത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള കാന്‍ഗ്‌പോക്‌പി ജില്ലയില്‍ മെയ്‌ 2ന് നടന്ന സംഭവമാണിതെന്നാണ് കുക്കി സംഘടന ആരോപിക്കുന്നത്. മെയ്‌ മാസത്തിന്‍റെ തുടക്കത്തിലാണ് മണിപ്പൂരില്‍ കുക്കി-മെയ്‌തി വിഭാഗങ്ങള്‍ തമ്മില്‍ കലാപങ്ങളും സംഘര്‍ഷവും ഉടലെടുത്തത്. സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്‌നരാക്കി നടത്തിയ സംഭവത്തിന് പിന്നില്‍ മെയ്‌തി വിഭാഗമാണെന്നാണ് കുക്കി വിഭാഗത്തിന്‍റെ ആരോപണം.

Also Read: Manipur Violence | മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്‌ത് നഗ്‌നരാക്കി നടത്തിയെന്ന് ആരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.