ന്യൂഡല്‍ഹി: അസം സന്ദര്‍ശനം റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച അസം സന്ദര്‍ശിക്കാനിരുന്ന അദ്ദേഹം മോശം കാലാവസ്ഥ കാരണമാണ് യാത്ര റദ്ദാക്കിയത്. അതിന് പകരമായി അസമിലെ മഹാജത് സഖ്യത്തിനായി വോട്ട് അഭ്യര്‍ഥിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം തനിക്ക് എത്തിച്ചേരാന്‍ കഴിയില്ലെന്നും വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പാതയിലേക്ക് അസമിനെ നയിക്കാനായി മഹാജത്തിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
നേരത്തെയുള്ള തീരുമാന പ്രകാരം അസമിലെത്തുന്ന അദ്ദേഹം സില്ചാറിലെ ഇന്ത്യ ക്ലബ് ഗ്രൗണ്ടില്‍ വെച്ച് വനിതകളുമായി ആശയവിനിമയം നടത്താനും, ഹഫ്ളോങ്ങിലും, കര്ബിയിലെയും പൊതുയോഗത്തില്‍ പങ്കെടുക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്.