ബെംഗളൂരു : കർണാടകയില്‍ പുതിയ പ്രതിപക്ഷ നേതാവിനെ (Leader of Opposition) തെരഞ്ഞെടുത്ത് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം. മുന്‍ ഉപമുഖ്യമന്ത്രിയായ ആര്‍ അശോകയേയാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് (R Ashok appointed as Karnataka opposition leader). അതേസമയം ഹൈക്കമാന്‍ഡിന്‍റെ കേന്ദ്ര നിരീക്ഷകരായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം കുമാറും ഇന്നലെ (നവംബര്‍ 17) ബെംഗളൂരുവിലെത്തിയിരുന്നു.
ബെംഗളൂരുവിലെ യുബി സിറ്റിക്ക് സമീപമുള്ള ഐടിസി ഗാർഡേനിയ ഹോട്ടലിലാണ് ബിജെപി നിയമസഭ കക്ഷി യോഗം ചേർന്നത്. ബിഎസ് യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിവൈ വിജയേന്ദ്രയുടെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ നിയമസഭ കക്ഷി യോഗമായിരുന്നു നടന്നത്.
യോഗത്തിനായി എത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് വിജയേന്ദ്ര വിമാനത്താവളത്തിൽ സ്വീകരണം നൽകിയിരുന്നു. പിന്നീട് ദുഷ്യന്ത് ഗൗതം കുമാർ ബിജെപി ഓഫിസിൽ എത്തുകയും ശേഷം നിർമല സീതാരാമനും ബിഎസ് യെദ്യൂരപ്പയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. രണ്ട് കേന്ദ്ര നിരീക്ഷകരും യെദ്യൂരപ്പയുടെ ഡോളർ കോളനിയിലെ വസതിയായ ധവളഗിരിയിലെത്തി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി രാജേഷുമായി ചർച്ച നടത്തുകയും പിന്നീട് അവിടെ നിന്നും ഹൈക്കമാൻഡ് പ്രതിനിധികൾ ആർടി നഗരത്തിലെത്തി ബസവരാജ് ബൊമ്മയെ കണ്ടു.
ഇരുവരും അദ്ദേഹത്തിന്‍റെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയുകയും അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്‌തു. പിന്നീട് ബിജെപി നേതാവായ ബസൻഗൗഡ പാട്ടീൽ യത്നാലിന്‍റെ വീട്ടിലും സന്ദർശനം നടത്തി. അതേസമയം മുൻ ഡിസിഎംമാരായ ആർ അശോക, ഡോ. അശ്വത്നാരായണൻ, മുൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, മുൻ മന്ത്രി സുനിൽ കുമാർ, ബസൻഗൗഡ പാട്ടീൽ യത്നാൽ എന്നിവരായിരുന്നു പ്രതിപക്ഷ നേതാവാകാന്‍ മത്സര രംഗത്തുണ്ടായിരുന്നത്.
ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷൻ ചളവടി നാരായണസ്വാമിയോ തേജസ്വിനിഗൗഡയോ വനിത സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
ഇനി ബിവൈ വിജയേന്ദ്ര നയിക്കും: കര്‍ണാടക ബിജെപിയിലെ (Karnataka BJP) അഴിച്ചുപണിക്കു പിന്നാലെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ (B S Yediyurappa Karnataka Ex CM) മകനായ ബിവൈ വിജയേന്ദ്ര. അതേസമയം നവംബർ 15ന് രാവിലെ 10ന് ബെംഗളൂരുവിലെ ബിജെപി ഓഫിസായ ജഗന്നാഥ ഭവനിൽ (Jagannatha Bhavan) വച്ച് താൻ അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് ബിവൈ വിജയേന്ദ്ര അറിയിച്ചിരുന്നു (B Y Vijayendra Will Take Charge As Karnataka BJP President On November 15).
കഴിഞ്ഞ ദിവസം തുംകൂറിലെ സിദ്ധഗംഗ മഠം (Siddaganga Mutt, Tumakur) സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മഠത്തിലെത്തിയ അദ്ദേഹം അവിടെ ശിവകുമാര സ്വാമിയുടെ (Shivakumara Swami) സമാധി സ്ഥലത്തെത്തി പ്രാര്‍ഥിച്ചിരുന്നു.