ETV Bharat / bharat

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി തുടരും ; സത്യപ്രതിജ്ഞ മാര്‍ച്ച് 23ന്

author img

By

Published : Mar 21, 2022, 8:38 PM IST

ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് പ്രഖ്യാപനം

പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി  മുഖ്യമന്ത്രിയായി ധാമി തുടരും  ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രി  ഉത്തരാഖണ്ഡ് നിയമസഭ കക്ഷി യോഗം  ഉത്തരാഖണ്ഡ് ബിജെപി സര്‍ക്കാര്‍  pushkar singh dhami uttarakhand cm  uttarakhand new cm  dhami gets second term as uttarakhand cm
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി തുടരും; സത്യപ്രതിജ്ഞ മാര്‍ച്ച് 23ന്

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി തുടരും. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് പ്രഖ്യാപനം. കേന്ദ്ര നിരീക്ഷകരായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന നേതാവ് മീനാക്ഷി ലേഖി, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിയ്ക്കുന്ന പ്രഹ്ളാദ് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മാര്‍ച്ച് 23ന് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ ഖാട്ടിമയില്‍ ധാമി പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്ന കാര്യം അനിശ്ചിതത്വത്തിലായത്. 2012 മുതല്‍ ജയിച്ചുവന്നിരുന്ന മണ്ഡലത്തിലാണ് ധാമി 6,500 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയം ഏറ്റുവാങ്ങിയത്. എന്നാല്‍ ബിജെപിക്ക് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടാനായത് ധാമിക്ക് അനുകൂലമായി. 70 അംഗ നിയമസഭയില്‍ 47 ഇടത്ത് ജയിച്ചാണ് ബിജെപി ഉത്തരാഖണ്ഡില്‍ അധികാരം നിലനിര്‍ത്തിയത്.

Also read: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി ; പേര് നിര്‍ദേശിച്ചത് വിശ്വജിത്ത് റാണെ

കഴിഞ്ഞ ജൂലൈയിലാണ് ധാമിയെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത്. അന്ന് 45 കാരനായിരുന്ന ധാമി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 1990ൽ ബിജെപിയുടെ വിദ്യാർഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ധാമി രണ്ടുതവണ ഭാരതീയ ജനത യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.