ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഏറ്റുമുട്ടി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും, കോണ്‍ഗ്രസ് എംപി ശശി തരൂരും. ജനങ്ങളില്‍ വാക്സിന്‍ വിമുഖത സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് വളമിട്ടു കൊടുത്തെന്ന് പുരി കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷത്തിന് നേരെ വിരൽ ചൂണ്ടുന്നതിനുപകരം സ്വന്തം നയങ്ങളുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രം എപ്പോൾ ഏറ്റെടുക്കുമെന്ന് ശശി തരൂര്‍ ചോദിച്ചു. ഇന്ത്യന്‍ വാക്സിന്‍ നയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ അംഗീകരിക്കുന്നതില്‍ ശശി തരൂരിനെപ്പോലുള്ള ചില കോൺഗ്രസ് നേതാക്കൾ ഏറെക്കുറെ ബാലിശമായി പെരുമാറുന്നതായി ഹര്‍ദീപ് സിംഗ് കുറ്റപ്പെടുത്തിയിരുന്നു. വാക്‌സിനുകളെക്കുറിച്ചുള്ള കോൺഗ്രസ് പാർട്ടിയുടെ വിവരണം ദിവസം തോറും വിചിത്രമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളില്‍ വാക്സിന്‍ വിമുഖത സൃഷ്ടിക്കാന്‍ കാരണമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2021 ലെ തരൂരിന്‍റെ ട്വീറ്റുകൾ മാത്രം സ്വയം വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Also Read: വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് 4,020 ഓക്സിജന്‍ സിലിണ്ടറുകള്‍
ഹര്‍ദീപ് സിംഗ് പുരിയുടെ ട്വീറ്റ് ടാഗ് ചെയ്ത് മൂന്ന് ലളിതമായ ചോദ്യങ്ങളാണ് ശശി തരൂര്‍ ഉന്നയിച്ചത്. 1. കോൺഗ്രസിന്‍റെ ട്വീറ്റുകൾ കാരണമാണോ വാക്സിൻ ക്ഷാമമുണ്ടായത്? 2. എന്‍റെ ട്വീറ്റുകൾ കാരണം മതിയായ വാക്സിനുകൾ ഓർഡർ ചെയ്യുന്നതിൽ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടോ? 3. ഡിഫറൻഷ്യൽ വിലനിർണ്ണയം കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയായിട്ടില്ലെന്ന് ഞാൻ ജനുവരി 3 ന് ചൂണ്ടിക്കാണിച്ചതിന്‍റെ ഫലമാണോ? ". ചുരുക്കത്തില്‍ സ്വന്തം തെറ്റ് മനസിലാക്കി തിരുത്തുകയും അത് സമ്മതിക്കുകയും ചെയ്യുന്നതിന് പകരം തെറ്റുകള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്ന വൃത്തികെട്ട പ്രവണത നിങ്ങള്‍ എന്ന് അവസാനിപ്പിക്കുമെന്ന് ശശി തരൂര്‍ പുരിയോട് ചോദിച്ചു.