ETV Bharat / bharat

കൊവിഡ് വര്‍ധന; ഡല്‍ഹിക്ക് സഹായവുമായി പഞ്ചാബ്

author img

By

Published : Nov 21, 2020, 4:17 PM IST

കൊവിഡ് നിയന്ത്രണത്തിന് സാധ്യമായ എല്ലാ സഹായവും ഡല്‍ഹിക്ക് നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

Punjab offers help to Delhi  Spike in COVID-19 cases in Delhi  Chandigarh  Punjab Chief Minister Amarinder Singh  കൊവിഡ് വര്‍ധന  കൊവിഡ് 19  ഡല്‍ഹിയില്‍ കൊവിഡ് കുതിപ്പ്  ഡല്‍ഹി  ഡല്‍ഹിക്ക് സഹായ വാഗ്‌ദാനവുമായി പഞ്ചാബ്  പഞ്ചാബ്  അമരീന്ദര്‍ സിങ്  Covid 19
കൊവിഡ് വര്‍ധന; ഡല്‍ഹിക്ക് സഹായ വാഗ്‌ദാനവുമായി പഞ്ചാബ്

ചണ്ഡീഗഢ്: കൊവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഡല്‍ഹിക്ക് സഹായ വാഗ്‌ദാനവുമായി പഞ്ചാബ് സര്‍ക്കാര്‍. കൊവിഡ് നിയന്ത്രണത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.

കൊവിഡ് രണ്ടാം വ്യാപനത്തെ ഫലപ്രദമായി നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹി കൊവിഡിനെതിരെ കടുത്ത പോരാട്ടത്തിലാണെന്നും ആവശ്യമെങ്കില്‍ എല്ലാ സഹായത്തിനും പഞ്ചാബ് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രണ്ടാം ഘട്ടം എപ്പോഴെത്തുമെന്ന് അറിയില്ലെങ്കിലും കൊവിഡിനെ നേരിടാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറെടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് സംസ്ഥാനത്തിന്‍റെ കൊവിഡ് പോരാട്ടത്തില്‍ ജനങ്ങളും പങ്കാളികളാവണമെന്നും അമരീന്ദര്‍ സിങ് അഭ്യര്‍ഥിച്ചു. ആരോഗ്യകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ പോവരുതെന്നും സാമൂഹ്യ ഒത്തുചേരലുകള്‍ കുറക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഗ്രാമീണരെ ലക്ഷ്യം വെച്ച് കൂടുതല്‍ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യക്ഷേമ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ധു വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.