ചണ്ഡിഗഡ് : അഴിമതി ആരോപണത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ആരോഗ്യമന്ത്രിയും മാന്‍സ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയുമായ വിജയ് സിംഗ്ലയെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ പഞ്ചാബ് പൊലീസിന്‍റെ ആന്‍റി കറപ്‌ഷ്ന്‍ ബ്രാഞ്ച് മന്ത്രിയെ അറസ്റ്റ് ചെയ്‌തു.
ആരോഗ്യ വകുപ്പിലെ ടെന്‍ഡറുകള്‍ക്ക് മന്ത്രി കരാറുകാരില്‍ നിന്ന് ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഒരു ശതമാനം അഴിമതി പോലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സിംഗ്ല തെറ്റുകൾ സമ്മതിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പ്രശംസിച്ച് കെജ്‌രിവാള്‍ : ഒരുപാട് പ്രതീക്ഷയോടെയാണ് ജനം എഎപി സർക്കാരിന് വോട്ട് ചെയ്‌തത്, ആ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കേണ്ടത് സർക്കാരിന്‍റെ കടമയാണ്. അഴിമതിക്കെതിരായ യുദ്ധം തുടരുമെന്നും മാൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്‍റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് പാർട്ടി അറിയിച്ചു.
-
Proud of you Bhagwant. Ur action has brought tears to my eyes.
— Arvind Kejriwal (@ArvindKejriwal) May 24, 2022 " class="align-text-top noRightClick twitterSection" data="
Whole nation today feels proud of AAP https://t.co/glg6LxXqgs
">Proud of you Bhagwant. Ur action has brought tears to my eyes.
— Arvind Kejriwal (@ArvindKejriwal) May 24, 2022
Whole nation today feels proud of AAP https://t.co/glg6LxXqgsProud of you Bhagwant. Ur action has brought tears to my eyes.
— Arvind Kejriwal (@ArvindKejriwal) May 24, 2022
Whole nation today feels proud of AAP https://t.co/glg6LxXqgs
Also read: 'അഴിമതി കണ്ടാല്‍ അറിയിക്കൂ'; അഴിമതി വിരുദ്ധ ഹെൽപ്പ് ലൈനായി സ്വന്തം നമ്പർ നൽകി ഭഗവന്ത് മാൻ
പഞ്ചാബ് സര്‍ക്കാരിന്‍റെ തീരുമാനത്തെ പ്രശംസിച്ച് ആം ആദ്‌മി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. 'ഭഗവന്ത് നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ പ്രവൃത്തി എന്‍റെ കണ്ണുകളെ ഈറനണിയിച്ചു. ഇന്ന് രാജ്യം മുഴുവൻ എഎപിയിൽ അഭിമാനിക്കുന്നു' - കെജ്‌രിവാൾ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് രണ്ടാം വട്ടം : സിംഗ്ല അഴിമതി നടത്തുന്നുവെന്ന് കാണിച്ച് പത്ത് ദിവസം മുന്‍പ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ രഹസ്യ ഓപ്പറേഷനില്‍ മന്ത്രിക്കെതിരെ ശക്തമായ തെളിവ് ലഭിച്ചതോടെ നടപടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി തന്‍റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത്.
2015ല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഴിമതി ആരോപണത്തില്‍ ഒരു മന്ത്രിയെ പുറത്താക്കിയിരുന്നു. നേരത്തെ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ നേരിട്ട് അറിയിക്കാൻ തന്‍റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പർ അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പറായി മുഖ്യമന്ത്രി ഭഗവന്ത് മാൻ നല്‍കിയിരുന്നു. അഴിമതി കണ്ടാൽ അതിന്‍റെ വീഡിയോ/ ഓഡിയോ റെക്കോർഡിങ് തനിക്ക് അയച്ചുതരണമെന്നും ഭഗവന്ത് മാൻ ട്വീറ്റ് ചെയ്‌തിരുന്നു.