ETV Bharat / bharat

പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു: രാഹുൽ ഗാന്ധി - നവ്ജോത് സിങ് സിദ്ധു

സിദ്ധുവിന്‍റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന കോൺഗ്രസ് ടീം ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് അറിയിച്ചിരുന്നു.

Punjab crisis  Rahul gandhi  Congress political crisis  Punjab Chief Minister Captain Amarinder Singh  Congress Punjab chief  Navjot Singh Sidhu  പഞ്ചാബ് കോൺഗ്രസ്  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി വാർത്ത  നവ്ജോത് സിങ് സിദ്ധു  ക്യാപ്റ്റൻ അമരീന്ദർ സിങ്
രാഹുൽ ഗാന്ധി
author img

By

Published : Jul 23, 2021, 4:21 PM IST

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ എല്ലാ പ്രതിസന്ധികളും പരിഹരിച്ചെന്ന് രാഹുൽ ഗാന്ധി. നവ്ജോത് സിങ് സിദ്ധുവിനെ പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷനായി നിയമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തുന്നത്. പാർലമെന്‍റിന് പുറത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

സിദ്ധുവിന്‍റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന കോൺഗ്രസ് ടീം ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എത്തുന്നത്.

ഊർജ പ്രതിസന്ധിയെക്കുറിച്ചും മറ്റുമുള്ള സർക്കാരിനെതിരായ പരാമർശങ്ങളിൽ സിദ്ധു പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹത്തെ നേരിട്ട് കാണുകയുള്ളു എന്ന തരത്തിലുള്ള പ്രസ്‌താവനകൾ മുഖ്യമന്ത്രി നേരത്തെ നടത്തിയിരുന്നു.

Also Read: പെഗാസസ് തീവ്രവാദത്തിനെതിരെ വികസിപ്പിച്ചെടുത്ത ആയുധമെന്ന് രാഹുല്‍ ഗാന്ധി

നാല് ക്യാബിനറ്റ് മന്ത്രിമാരടങ്ങുന്ന 62 നിയമസഭാംഗങ്ങളോടൊപ്പം സിദ്ധു ബുധനാഴ്‌ച അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. എന്നാൽ തന്‍റെ മണ്ഡലമായിരുന്നിട്ട് കൂടി അമൃത്സറിലേക്കും ക്ഷേത്രത്തിലേക്കുമുള്ള സിദ്ധുവിന്‍റെ സന്ദർശനത്തിൽ മുഖ്യമന്ത്രിയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നില്ല.

ജൂലൈ 18ന് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സ്ഥാനത്തേക്ക് നിയമിച്ചതിന് ശേഷം സിന്ധുവിന്‍റെ ആദ്യ സന്ദർശനമായിരുന്നു ഇത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.