ചണ്ഡിഗഡ്: പഞ്ചാബിൽ 271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 614 പേരാണ് സംസ്ഥാനത്ത് തിങ്കളാഴ്ച രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 18 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ഇതുവരെ സംസ്ഥാനത്ത് 5,75,486 പേരാണ് രോഗമുക്തരായത്. 16,011 പേർ ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു.
നിലവിൽ സംസ്ഥാനത്ത് 3,639 പേർ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.67 ആണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ബാധിച്ചത് 46,148 പേര്‍ക്കാണ്. എന്നാല്‍ രോഗം ഭേദമായത് 58,578 പേരാണ്.
ഇത് തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.80 ശതമാനമാണ്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,79,331 ആയി. 979 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3,96,730 ആയി.
Also read: ഒറ്റ ദിവസം മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവച്ചു ; യുവതി നിരീക്ഷണത്തില്‍